1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015

യു കെ യിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റീവനെജിലെ മകള്‍ സൂസന്‍ മാത്യുവിന്റെ വസതിയില്‍ വെച്ച് നിര്യാതനായ പ്രാക്കുഴിയില്‍ മാത്യുവിന്റെ (കൊച്ചേട്ടന്‍) മൃത ദേഹം പൊതു ദര്‍ശനത്തിനും, അന്ത്യോപചാര ശുശ്രുഷകള്‍ക്കുമായി തിങ്കളാഴ്ച അവസരമൊരുക്കുന്നു. പീ.വീ.മാത്യു വിന്റെ മൃത ദേഹം ഫെബ്രുവരി 9 നു തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് സ്റ്റീവനെജിലെ ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ്. ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ എത്തിക്കും. അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ ഫാ. ചാക്കോ പനത്തറ സിഎം (വികാരി, ബ്ലാന്‍ഫോര്‍ഡ് ആര്‍.സീ.ചര്‍ച്ച്, പ്ലിമൌത്ത് രൂപത) മുഖ്യ കാര്‍മ്മികത്വം അരുളും. പള്ളി വികാരി ഫാ. വിന്‌സെന്റ് ഡയിക് അനുബന്ധ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നതാണ്. പരേതനെ അവസാനമായി ഒരു നോക്ക് കാണുന്നതിനും, അനുശോചനം അറിയിക്കുന്നതിനും, ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും വൈകുന്നേരം 7:00 മണി വരെ അവസരം ഉണ്ടായിരിക്കും.

പീ.വീ. മാത്യു കാപ്പുന്തല സ്വദേശിയും മുട്ടുചിറ സെന്റ്.ഗോസ്റ്റ് ഫൊറോന ഇടവക അംഗവുമാണ്. പരേതനു 70 വയസ്സ് പ്രായമുണ്ട്. മകള്‍ സൂസന്‍, വെയില്‍സിലെ ബ്രിഡ്ജ് എന്‍ഡില്‍ താമസിക്കുന്ന മകന്‍ രാജു മാത്യു എന്നിവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവരോടൊപ്പം സന്തോഷമായി കുറച്ചു കാലം ചിലവഴിക്കണം എന്ന അതീവ താല്‍പ്പര്യത്തില്‍ യു കെ യില്‍ എത്തിതായിരുന്നു കൊച്ചേട്ടന്‍. ഭാര്യ റീത്താമ്മ മാത്യുവും പരേതനോടൊപ്പം യു കെ യില്‍ എത്തിയിരുന്നു. വെല്ലകം പോഴേത്ത് കുടുംബാംഗമാണ് ഭാര്യ റീത്താമ്മ.

യു കെ യില്‍ പത്തു നാള്‍ മാത്രം ദൈവം അനുവദിച്ച ജീവിതത്തിനിടയില്‍ കൊതി തീരുവോളം സ്‌നേഹം നല്‍കി ഒന്നിച്ചു കഴിയുവാന്‍ കരുതി വെച്ച സമയം എന്നേക്കുമായി നഷ്ടമായ മകള്‍ സൂസനും, വെയില്‌സിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒന്നിച്ചു താമസിപ്പിക്കുവാനും, കുടുംബത്തിലേക്ക് നവാഗതനായി എത്തുന്ന പേരക്കിടാവിനെ കൊഞ്ചിക്കുവാനും വാത്സല്യം പകരുവാനും ആഗ്രഹിച്ചിരിക്കെ അതിനു ഭാഗ്യം അനുവദിക്കാതെ ദൈവം തിരിച്ചു വിളിച്ച പിതാവിനെ ഓര്‍ത്ത് വിങ്ങി നില്ക്കുന്ന രാജുവിനെയും, അതിലുപരി ഒരുമിച്ചു വന്നു ഏകയായി തിരിച്ചു പോവേണ്ടി വന്ന സഹയാത്രികയായ ജീവിത പങ്കാളി റീത്താമ്മക്ക് മുന്നിലും പതറിപ്പോയ മലയാളി കൂട്ടായ്മമ പക്ഷെ ഉള്ളില്‍ വേദന ഒതുക്കി കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഉറച്ച സഹായമായും, സാന്ത്വനമായും സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ ഭാരവാഹി കൂടിയായ മരുമകന്‍ ജോഷി സഖറിയായുടെ ഭവനത്തില്‍ സദാ സമയം ഉണ്ട്.

അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ശേഷം മൃത ദേഹം ഫ്യുണറല്‍ എജെന്‍സിക്ക് കൈമാറും.10 നു ചൊവ്വാഴ്ച രാവിലെ ലണ്ടന്‍ ഹീത്രുവില്‍ നിന്നും പുറപ്പെട്ടു ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരുന്ന മൃത ദേഹം നേരെ കാപ്പുന്തലയിലുള്ള സ്വവസതിയില്‍ എത്തിക്കും. 11 നു ബുധനാഴ്ച തന്നെ വൈകുന്നേരം 4:00 മണിക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മുട്ടു ചിറ സെന്റ് ഗോസ്റ്റ് ഫൊറോനാ പള്ളിയിലെ കുംബ കല്ലറയില്‍ സംസ്‌കരിക്കും. സുഹൃത്തുക്കളും, ബന്ധുക്കളും , കുടുംബാംഗങ്ങലോടൊപ്പം ബോഡിയെ അനുധാവനം ചെയ്യുന്നുണ്ട്.

സ്റ്റീവനെജിന്റെ അതിഥിയായെത്തിയ കൊച്ചേട്ടന്റെ പെട്ടെന്നുള്ള ദേഹ വിയോഗം വരുത്തിവെച്ച വിന ദുഖ സാന്ദ്രമാക്കിയ മലയാളി കമ്മ്യുനിട്ടി ഒന്നാകെ തന്നെ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിലും, പ്രാര്‍ത്ഥന ശുശ്രുഷകളിലും , മറ്റു ഔദ്യോഗിക നടപടികളിലും മുഴുകി സദാ സമയം അവരോടൊപ്പമുണ്ട്. ഹൃദയം നിറഞ്ഞ യാത്രാ മൊഴി നേരുവാനും, എല്ലാ കാര്യങ്ങളും അനുഗ്രഹീതമാകുവാനുള്ള പ്രാര്‍ത്തനയിലും മുഴുകിയിരിക്കുകയാണ് സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി കൂട്ടായ്മ്മയും, കേരള കാത്തലിക്ക് കാമ്മ്യുനിട്ടിയും. വിടവാങ്ങല്‍ ശുശ്രുഷയില്‍ പങ്കു ചേര്‍ന്ന് പരേതന്റെ ആത്മാവിനു നിന്ത്യ ശാന്തി നേരുന്നതിനും, കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനം അരുളുന്നതിനും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും ഈ അവസരത്തിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

ജിഷ ( ദുബായ്) , സൂസന്‍ (സ്റ്റീവനേജ്, യു.കെ.) , രാജു ( വെയില്‍സ്, യു.കെ.), ടെസ്സി ( പട്ടിത്താനം), രാജി( മന്നക്കനാട്), ജോര്‍ജ്ജുകുട്ടി ( കാപ്പുന്തല) എന്നിവര്‍ മക്കളാണ്.

ജോയി കൊറ്റലങ്ങാട്ട് ( തൈക്കാട്ടുശ്ശേരി) , ജോഷി കളത്തു പുല്ലാട്ട്, മുത്തോലി ( സ്റ്റീവനെജ്), ലിബിയ പച്ചിക്കല്‍, കാഞ്ഞിരത്താനം (വെയില്‍സ്), ജിമിന്‍ തെക്കേച്ചെരുവില്‍ (കൊതനെല്ലൂര്‍), ജസ്റ്റിന്‍ അന്തീനാട് (മന്നക്കനാട്), ലിജി പാറേക്കുന്നേല്‍ (കുറവിലങ്ങാട്) എന്നിവര്‍ ജാമാതാക്കളാണ്.

നാട്ടില്‍ കുടുംബാംഗങ്ങളുമായി 00919846420731 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോഷി സഖറിയാസ് 07894985996 രാജു മാത്യു 07702687728

സെന്റ്. ജോസഫ്‌സ് . ആര്‍.സീ. ചര്‍ച്ച്, ബെഡ് വെല്‍ ക്രസന്റ് , സ്റ്റീവനെജ്, എസ് ജി 1 1 എന്‍ ജെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.