മാഞ്ചസ്റ്റര്‍: ലോകത്തിന്റെ രക്ഷകനും സമാധാനത്തിന്റെ രാജാവുമായ യേശുക്രിസ്തുവിന്റെ ചിത്രം വെച്ച് സി.പി.എം നടത്തുന്ന രാഷ്ട്രീയ നാടകം പ്രതിഷേധാര്‍ഹമാണ് എന്ന് ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍. ക്രിസ്തീയ വിശ്വാസികളെ വഴി തെറ്റിക്കാമെന്ന് സിപിഎം കരുതുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ ലോകത്തിലാണെന്ന് ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യു പറഞ്ഞു.
കേരളത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. യേശുവിന്റെ ചിത്രത്തിന്റെ പേരില്‍ ഐക്യജാനാധിപത്യ മുന്നണിയിലെ ജനാധിപത്യ ഈശ്വര വിശ്വാസികള്‍ പ്രതികരിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായമായ ഹൈന്ദവ സഹോദരരുടെ വികാരങ്ങളെ ഉണര്‍ത്തി രാഷ്ട്രീയത്തിലെ തറവേല സിപിഎം പുറത്തെടുക്കുന്നു. ഭാരതാംബയെ സ്വന്തം അമ്മയെപ്പോലെ കാണുന്ന ഓരോ രാജ്യസ്നേഹികളും സിപിഎമ്മിന്റെ ഇത്തരം വിലകുറഞ്ഞ നടപടികള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നു ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന്‍ അറിയിച്ചു.
പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബാബു തോമസ്, ജനറല്‍ സെക്രട്ടറി സൈലസ് എബ്രഹാം, ട്രഷറര്‍ ജോയ് കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ഷൈജു തോമസ് കൂടാതെ കമ്മറ്റി അംഗങ്ങളായ സാജു കരുണാകരന്‍, സജി ഭാസ്കരന്‍, മാത്യു ജേക്കബ്, സണ്ണി പാലാ, ക്യാപ്റ്റന്‍ ബീനാ ജോയ്, രജിമോള്‍ ബെന്നിച്ചന്‍, ഡെയ്സി സൈലസ് തുടങ്ങിയവര്‍ സംസാരിച്ചു. യുകെയിലെ മുഴുവന്‍ ജനാധിപത്യ ഈശ്വര വിശ്വാസികളും സിപിഎമ്മിന്റെ ഈ ഹീനമായ നടപടിക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് റീജിയന്‍ പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യു അഭ്യര്‍ഥിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല