1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2012

ബെന്നിച്ചന്‍ മാത്യു

മാഞ്ചസ്‌റ്റര്‍: ഒഐസിസി മാഞ്ചസ്‌റ്റര്‍ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്‌മസ്‌-ന്യൂ-ഇയര്‍ ആഘോഷത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എല്ലാവര്‍ക്കും സമാധാനത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷം ഉമ്മന്‍ചാണ്ടി ആശംസിച്ചു. മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളികള്‍ക്കും ഒഐസിസി യുകെ ഒരു സഹായവും സാന്ത്വനവും ആകട്ടെയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഒഐസിസി മാഞ്ചസ്‌റ്റര്‍ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ ശ്രീ.ബെന്നിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ കൂട്ടായ്‌മ കെ.എസ്‌.യു മുന്‍ വയനാട്‌ ജില്ലാസെക്രട്ടറി ശ്രീ.ബിജു ജോര്‍ജ്ജ്‌ ഉത്‌ഘാടനം ചെയ്‌തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ശ്രീ.വിനോദ്‌ ചന്ദ്രന്‍, ദേശീയ ജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ്‌ കല്ലുമാടിക്കല്‍, റീജന്‍ ജനറല്‍ സെക്രട്ടറി ശ്രീ.സൈലസ്‌ എബ്രഹാം, കമ്മറ്റി അംഗങ്ങളായ ശ്രീ.സാജു കരുണാകരന്‍, മാത്യു ജേക്കബ്‌, സോണി പാലാ,യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ സ്‌കറിയാ, MMCA പ്രസിഡന്റ്‌ അലക്‌സ്‌ വര്‍ഗീസ്‌, മാഞ്ചസ്റ്റര്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ.ജോസ്‌ ജോര്‍ജ്ജ്‌, MMCA വൈസ്‌ പ്രസിഡന്റ്‌ ജസ്സി സന്തോഷ്‌, MMCA എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ശ്രീ.ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി ഒഐസിസി ചുമതലയുളള ശ്രീ.കെ.സി.രാജന്‍, ശ്രീ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്‌തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടി. തികച്ചും ജനകീയവും ആഹ്ലാദപ്രദവുമായിരുന്നു ആഘോഷങ്ങള്‍. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ വിഗണിലെ മാത്യുചേട്ടന്റെ വക വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. കേക്കു മുറിച്ചും മാഠായി വിതരണം ചെയ്‌തുമാണ്‌ ന്യൂ ഇയര്‍ ആഘോഷിച്ചത്‌. റീജ്യന്‍ ട്രഷറര്‍ ജോയി കുര്യാക്കോസ്‌ സ്വാഗതവും കമ്മറ്റി അംഗം മാത്യു ജേക്കബ്‌ കൃതജ്ഞതയും അര്‍പ്പിച്ചു.

ഒഐസിസി രക്ഷാധികാരി അഡ്വ. എം.കെ.ജിനദേവ്‌ നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ എല്ലാവര്‍ക്കും പ്രത്യേകം ആശംസകള്‍ അര്‍പ്പിച്ചു. ഒഐസിസി യൂറോപ്പ്‌ കോ ഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗീസ്‌ ടെലഫോണിലൂടെയും ആശംസകള്‍ അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.