തോമസ് പുളിക്കല്‍
രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും ഒ.ഐ.സി.സി യു.കെയും ചേര്‍ന്ന് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടത്തുകയും തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്തിര ഹോമിലെ കുട്ടികള്‍ക്ക് ഓണസദ്യ നല്‍കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

ശ്രീ ചിത്തിര ഹോമിലെ കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങളുമായെത്തിയ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം – ഒ.ഐ.സി.സി യു.കെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനം മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ ചിറയന്‍കീഴ് അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ.ബാബു രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

പാലോട് രവി എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി എം.എം നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു സ്വാഗതവും ഒ.ഐ.സി.സി യു.കെ ജനറല്‍ സെക്രട്ടറി ഗിരിജന്‍ മാധവന് നന്ദിയും രേഖപ്പെടുത്തി.

യു.കെയില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയിരുന്ന ഒ.ഐ.സി.സി നേതാക്കളായ സതീശ് ചന്ദ്രന്, ബിജു ഗോപിനാഥ്, പ്രസാദ് കൊച്ചുവിള, അനില്‍ വര്‍ക്കല, ജ്യോതിസ്കുമാര്‍, രഘുലാല്‍, മണിലാല്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല