കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ‘മുല്ലപ്പെരിയാര്‍ ഡാം’ നാടിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യമുയര്‍ത്തി കെ.പി.സി.സി ആരംഭിക്കുന്ന പ്രത്യക്ഷ സമരത്തിന് പിന്തുണ നല്‍കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി. യു.കെ) രംഗത്ത് വരുന്നുവെന്ന് ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ വ്യക്തമാക്കി.
116 വര്‍ഷം പഴക്കമുള്ള ഡാമിന് കാലപ്പഴക്കം കൊണ്ട് കേടുപാടുകളും വിള്ളലുകളും ചോര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളും ഡാമിന് ഭീഷണിയാകുന്നു. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാകും. കെ.പി.സി.സി പാസാക്കിയിരിക്കുന്ന പ്രമേയം അനുസരിച്ച് പുതിയ ഡാം നിര്‍മ്മിക്കണമെന്നും നിലവില്‍ ഡാമിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒ.ഐ.സി.സി യു.കെ പന്ത്രണ്ട് റീജിയണുകളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഫ്രാന്‍സിസ് അറിയിച്ചു.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് തീരുമാനം അനുസരിച്ച് ഡിസംബര്‍ 12 ന് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കെ.പി.സി.സി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്നേ ദിവസം തന്നെയാവും യു.കെയിലെ പന്ത്രണ്ട് റീജണുകളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
വിവിധ റീജിയണുകളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് ചുമതലയുള്ളവരുടെ പേരും ഫോണ്‍ നമ്പരും താഴെ നല്‍കുന്നു
നോര്‍ത്തേണ്‍ അയര്‍ലന്റ്: കെ.എസ്. ചെറിയാന്‍ കുതിരവേലില്‍ 02894463669, വെയില്‍സ്: സോബന്‍ ജോര്‍ജ് തലയ്ക്കല്‍ 02920193013, സ്ക്കോട്ട്‌ലാന്റ്: സോജന്‍ 07825269693 , ഗ്രേറ്റര്‍ ലണ്ടന്‍: ടോണി ചെറിയാന്‍ 02084709162, ഈസ്റ്റ് ആംഗ്ലിയ: ജിജോ സെബാസ്റ്റ്യന്‍ 01473724374, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്: കെ.എസ്. ജോണ്‍സണ്‍ 07432121383, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്: ബെന്നി പോള്‍ 01483416157, വെസ്റ്റ് മിഡ്‌ലാന്റ്‌സ്: ഇഗ്‌നേഷ്യസ് പെട്ടയില്‍ 07872068392, ഈസ്റ്റ് മിഡ്‌ലാന്റ്‌സ്: മനു സഖറിയ 07861424163, നോര്‍ത്ത് ഈസ്റ്റ്: അഡ്വ. ഇഗ്‌നേഷ്യസ് വര്‍ഗീസ് 01661844854, നോര്‍ത്ത് വെസ്റ്റ് : സാജു കാവുങ്ങ 07850006328, യോര്‍ക്ക്‌ഷെയര്‍: അബ്രാഹം ജോര്‍ജ് 01142013473











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല