1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

 നോട്ടിങ്ങ്ഹാം: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സഖറിയ, വര്‍ഗീസ് തെക്കിനിയത്ത്, സോണി ജോര്‍ജ്, ജോര്‍ജ് ജോസഫ്, മനോജ് വാണിയപ്പുരയ്ക്കല്‍, റെജി മാത്യു പുതിയിടം, ബെന്നി പോള്‍, വിവിധ കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റുമാരായ ടോജോ പെട്ടയ്ക്കാട്ട്, ബൈജു മേനാച്ചേരി, ഒ.ജി. സുരേഷ്‌കുമാര്‍, പി.ബി. ഹരിദാസ് എന്നിവര്‍ അനുശോചിച്ചു.

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു

മാഞ്ചസ്റ്റര്‍ കേരള നിയമസഭാ സ്പീക്കറും, മുന്‍ മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോന്ഗ്രസ്സിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളില്‍ ഒരാളായിരുന്നു ശ്രീ. കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്‌ടെ നിര്യാണം കേരളത്തിലെ കോണ്ഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ട്ടമാനെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ അഡ്വ. റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളില്‍, ഡോ. സിബി വേകത്താനം, ഷീജോ വാറിങ്ങ്ടന്‍, ബിജു ജോണ്‍, ചാക്കോ ലൂക്ക്, ബേബി സ്റ്റീഫന്‍, കുര്യന്‍ ജോര്‍ജ്, പുഷ്പരാജ് വയനാട് തുടങ്ങിയവര്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.