1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

തോമസ്‌ പുളിക്കല്‍

ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ മുരളീധരന്‍ എം.എല്‍.എയ്ക്ക് സ്വീകരണവും ലീഡര്‍ കെ.കരുണാകരന്‍ പുരസ്ക്കാര വിതരണവും ലണ്ടനില്‍ സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി ഒരുക്കിയിട്ടുള്ള പരിപാടി ജനുവരി 21 ശനിയാഴ്‌ച്ച ഈസ്റ്റ്‌ഹാം ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ ഹാളിലാണ് നടത്തപ്പെടുന്നത്. ഒ.ഐ.സി.സി യു.കെയുടെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളും പന്ത്രണ്ട് റീജണുകളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയും മുന്‍കാല പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:

Sree Narayana Guru Memmorial Hall

EastHam, E6 3BP

കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് നല്‍കുന്ന സ്വീകരണത്തിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ പുരസ്ക്കാരങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നതാണ്. ബ്രിട്ടനിലെ കുടിയേറ്റ മലയാളികളില്‍ നിന്നും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പേര്‍ക്കാവും പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുക.

പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നതിനായി അര്‍ഹരായ ആളുകളെ നോമിനേറ്റ് ചെയ്യുന്നതിനായി ഒ.ഐ.സി.സി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഡോ. രാധാകൃഷ്ണ ജി. പിള്ള, അഡ്വ. എന്‍ രാംദാസ്, ശ്രീ. തമ്പി ജോസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മൂന്ന് വിഭാഗത്തിലുമായി നൂറോളും ആളുകളുടെ നോമിനേഷന്‍ ജൂറിയ്ക്ക് ലഭിച്ചിരുന്നു. പുരസ്ക്കാര ജേതാക്കളുടെ പ്രഖ്യാപനം ഇന്നു വൈകുന്നേരം ജൂറി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണ ജി പിള്ള നടത്തുന്നതായിരിക്കും.

ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ വരുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ ബന്ധപ്പെടാവുന്നതാണ്. 01202892276, 07411507348

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.