ജോര്‍ജ് മുളന്തുരുത്തി
രൂപം കൊണ്ട് ഒരു മാസത്തിനുള്ളില്‍ ഒ.ഐ.പി.പി പിളര്‍പ്പിലേക്ക്. ഇക്കഴിഞ്ഞ മാസം ബര്‍മിംഗ്ഹാമിനടുത്തു വാള്‍ സാളില്‍ രൂപം കൊണ്ട ഓവര്‍സീസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടി (ഒ.ഐ.പി.പി) പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തിലെ പാര്‍ട്ടി സംസ്ക്കാരം വൈകാതെ യുകെയിലും ആവര്‍ത്തിക്കുമെന്ന് തീര്‍ച്ചയായി.
സെബാസ്റ്റ്യന്‍ മുതുപറമ്പില്‍ അധ്യക്ഷനായ രൂപീകരണ സമിതിയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിന് ശേഷം ഒ.ഐ.പി.പി നേതാക്കളായ ദിനേശന്‍ കെ കെ ,ബാബു പ്ലാവില എന്നിവര്‍ സമിതിയുടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
പ്രവര്‍ത്തന പാരമ്പര്യം ഇല്ല എന്ന കാരണം പറഞ്ഞു മുത്തുപറമ്പില്‍ ഇരുവരുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ചിരുന്നു. എന്നാല്‍ സമിതി അധ്യകഷനായ സെബാസ്റ്റ്യന്‍ മുതുപറമ്പില്‍ ഉണ്ടെന്നു അവകാശപ്പെടുന്ന പ്രവര്‍ത്തന പാരമ്പര്യം വ്യാജം ആണെന്നാണ് ബാബു പ്ലാവിലയുടെ ആരോപണം
ഈ ആഴ്ച കൂടുന്ന നയപ്രഖ്യാപന യോഗത്തിലും തങ്ങള്‍ക്കു ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെങ്കില്‍ ദിനേശനും ബാബുവും പുതിയ പാര്‍ട്ടി ഉണ്ടാക്കിയെക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ബാബുവിന്റെ ഒരു അനുയായി എന്‍ ആര്‍ ഐ മലയാളിയോട് പറഞ്ഞു. എന്തായാലും ഈ ആഴ്ച മധ്യത്തോടെ ചേരുമെന്ന് പ്രതീക്ഷിക്കുന്ന നയ രൂപീകരണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോകിക വിവരം ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല