സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വീസകൾ അനുവദിച്ചു തുടങ്ങിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സുപ്രീം കമ്മിറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുള്ള വീസകളും പുതുതായി അനുവദിക്കില്ല. ഇ-വീസ പോർട്ടലിൽ ഞായറാഴ്ച വീസ നടപടിക്രമങ്ങൾ സംബന്ധിച്ച വിഡിയോ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ വീസ അനുവദിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ.ഒ.പിയുടെ വിശദീകരണം.
സേവനങ്ങൾ പുനരാരംഭിക്കുേമ്പാൾ എങ്ങനെയാണ് ഇ-വീസക്ക് അപേക്ഷിക്കേണ്ടത് എന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ തൊഴിൽ, ടൂറിസ്റ്റ് അടക്കം ഒരു തരത്തിലുള്ള വീസകളും അനുവദിക്കുന്നില്ല.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതി മുതലാണ് ഒമാൻ പുതിയ വീസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ ഒന്നുമുതൽ സുരക്ഷാ നടപടിക്രമങ്ങളോടെ പുതിയ വീസ അനുവദിക്കുന്നത് ഒഴിച്ചുള്ള സേവനങ്ങളെല്ലാം ആർ.ഒ.പി പുനഃസ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല