യോര്‍ക്ക് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 11 ന് നടക്കും. രാവിലെ 10.30 ന് ക്ലിഫ്ട്ടന്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ ആഘോഷത്തിനോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. അതേതുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ആഗസ്റ്റ് പതിനാലാം തിയ്യതി നടത്തിയ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ഭാരവാഹികള്‍ ക്ഷണിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ജോര്‍ജ് : 07983883624
മോഡി : 07504512553
റോയ് : 07886947216
വിലാസം:
St. JOSEPH’S PARISH HALL
BRROYKE AVENUE
CLIFTON
YORK Y036JX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല