ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ലൈംഗിക ചൂഷണമാണ് അടുത്തിടെ നടന്നത്. വെറും ഒരുമാസം പ്രായമായ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ രീതിയില്‍ മര്‍ദനം ഏറ്റുവാങ്ങിയ പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശം,വാരിയെല്ലുകള്‍ എന്നിവക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലേറ്റ മുറിവും ആന്തരിക മുറിവും ലൈംഗിക ചൂഷണം നടന്നു എന്ന് കാണിക്കുന്നു.
അത്യാസന്ന നിലയില്‍ ഈ കുഞ്ഞിനെ അഞ്ചു ആഴ്ചയോളം ലണ്ടനിലെ കിങ്ങ്സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ കുട്ടിയുടെ നില തൃപ്തികരമായെന്നും മാതാപിതാക്കളുടെ കൂടെ പോകുന്നതിനു അനുവദിക്കാം എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു . ചികിത്സിച്ച ഡോക്റ്റര്‍മാര്‍ ഈ വയസില്‍ കുട്ടിയുടെ തിരിച്ചു വരവ് അത്ഭുതത്തോടെയാണ് കാണുന്നത്.
ഇത് ഇതുവരെ സംഭവിച്ച കുട്ടികളുടെ ചൂഷണത്തില്‍ ഏറ്റവും മോശമായത് എന്നാണു എല്ലാ അന്വേഷണഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഇതാര് ചെയ്തത് ആണെങ്കിലും അവര്‍ കൊലപാതകകികള്‍ക്ക് സമന്മാരാണ്. കെന്റിലെ വീട്ടില്‍ വച്ചാണ് ഇത്രയും ക്രൂരമായ ചൂഷണത്തിന് കുട്ടി വിധേയമായത്. ഈ കേസിന്റെ സംശയാസ്പദമായ സാഹചര്യത്തില്‍ മദ്ധ്യവയസ്കരായ ദമ്പതിമാരെ അറസ്റ്റു ചെയ്തിരുന്നു.
35വയസുള്ള പുരുഷനും33 വയസുള്ള സ്ത്രീയെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അവരുടെ വിട്ടയക്കലിനു ശേഷം ജനങ്ങള്‍ ഇളകി. അവര്‍ താമസിച്ചിരുന്ന വീട് ചിലര്‍ ചേര്‍ന്ന് ആക്രമിച്ചു. പോലീസ് നിയന്ത്രണം ഏറ്റെടുത്തു എങ്കിലും ജനങ്ങളുടെ രോക്ഷം അടങ്ങിയിട്ടില്ല. ഇത് പോലുള്ള ക്രൂരര്‍ക്ക് ഒരിക്കലും ജാമ്യം അനുവദിക്കരുതായിരുന്നു എന്ന് ജനങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല