1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

ബ്രിട്ടണില്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിയുന്നവരുടെ എണ്ണം വല്ലാതെ കൂടുന്നതായി റിപ്പോര്‍ട്ട്. സഹവാസമെന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന സഹജീവിതമാണ് ഇപ്പോള്‍ ഏറെ പോപ്പുലറായി മാറിയിരിക്കുന്നത്. വിവാഹം കഴിച്ച് ഒന്നിച്ച് കഴിയുന്നവരുടെ എണ്ണമെടുക്കുമ്പോള്‍ അതില്‍ കൂടുതലാണ് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നവരുടെ എണ്ണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആറില്‍ ഒരാള്‍ വീതം ഇങ്ങനെ കഴിയുന്നവരാണ്.

മൊത്തം ജനസംഖ്യയുടെ പകുതിയില്‍ താഴെ മാത്രമാണ് ഔദ്യോഗിക ഭാര്യഭര്‍ത്താക്കന്മാരുടെ എണ്ണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ കൂടുതലാണ് സഹവാസം നയിക്കുന്നവരുടെ എണ്ണം. അറുപതുകളില്‍ നൂറില്‍ ഒരാള്‍ മാത്രമായിരുന്നു ഇങ്ങനെ സഹവാസം നയിച്ചിരുന്നതെങ്കില്‍ ഇപ്പോളത് ആറില്‍ ഒരാളായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇപ്പോഴും ഭൂരിപക്ഷംപേരും വിവാഹം കഴിച്ച് ജീവിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതില്‍ ഭൂരിപക്ഷംപേര്‍ക്കും അത്ര താല്‍പര്യമില്ല എന്നതാണ് സത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.