1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2018

സ്വന്തം ലേഖകന്‍: ലോകത്തെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം; അധികവും ഇന്ത്യയില്‍. ഇത് സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരും. ഇക്കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ഫേസ്ബുക്കിന്റെ തന്നെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്.

ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകള്‍ വളരെക്കൂടുതലാണ്. അതേസമയം സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തേതില്‍നിന്നു കഴിഞ്ഞവര്‍ഷം വര്‍ധിച്ചിട്ടുണ്ട്. 213 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ കണക്ക്. ഇത് 2016ലേതിനേക്കാള്‍ 14 ശതമാനം കൂടുതലാണ്. ആവര്‍ഷം 186 കോടിയായിരുന്നു എല്ലാ മാസവും സജീവമായുള്ള അക്കൗണ്ടുകളുടെ ആകെ എണ്ണം.

അന്ന് 11.4 കോടിയായിരുന്നു വ്യാജ അക്കൗണ്ടുകളുടെ എണ്ണം. അതേസമയം ദിവസവും സജീവമായുള്ള അക്കൗണ്ടുകളുടെ കാര്യത്തിലും 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും മുന്നില്‍ ഇന്ത്യയാണ്. ഇന്‍ഡൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ പിറകെയും. ഒരാള്‍ അയാളുടെ പ്രധാന അക്കൗണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെയാണ് വ്യാജമെന്ന് ഫെയ്‌സ്ബുക്ക് വിശേഷിപ്പിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.