1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സൗദിയുടെ യെമന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, അമേരിക്ക, ജോണ്‍ കെറി ദമാമില്‍

സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാം താത്ക്കാലികമയി നിര്‍ത്തി വക്കാന്‍ അമേരിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദമാമിലെത്തി. യെമനിലെ സാധാരണക്കാരുടെ സ്ഥിതി കൂടുതല്‍ അരക്ഷിതമായ പശ്ചാത്തലത്തിലാണ് കെറിയുടെ സന്ദര്‍ശനം. യെമനില്‍ ഭരണകൂടത്തിനെതിരെ ഹൗതികള്‍ നടത്തുന്ന ആക്രമണത്തിന് സൗദി സഖ്യസേന ശക്തമായ …

ബ്രിട്ടണ്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യാന്‍ എത്തുക 4.5 കോടി ജനങ്ങള്‍

പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇസ്രയേല്‍ തെരഞ്ഞെടുപ്പ്, മുന്നണി തട്ടിക്കൂട്ടാനുള്ള പരക്കം പാച്ചിലില്‍ നെതന്യാഹു പക്ഷം

സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നു കൂടിയ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന കക്ഷി കൂട്ടുകക്ഷി മുന്നണിയുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍. ഇന്നലെ അര്‍ദ്ധ രാത്രി വരെയായിരുന്നു സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത അറിയിക്കാനുള്ള അവസാന സമയം. സമയപരിധി തീരുന്നതുന് ഒരു മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ 120 …

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ സിബിഐ റെയ്ഡ്

സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ സംഘം കൊച്ചിയിലും കോട്ടയത്തും മുംബൈയിലുമായി ഒമ്പത് സ്വകാര്യാ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഓഫീസുകളില്‍ റെയ്ഡ് നടത്തി. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ പ്രധാന കണ്ണി മാത്യു ഇന്റര്‍നാഷനലിന്റെ ഓഫീസുകളിലും ഏജന്‍സി ഉടമ കെജെ മാത്യുവിന്റെ അമ്പലപ്പുഴയിലെയും മുംബൈയിലെയും വസതികളിലും പരിശോധന നടന്നു. …

ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന

ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം

002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.

വാമിന്റെ ഈസ്റ്റര്‍ വിഷു ആഘോഷവും യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാറിന് സ്വീകരണവും പ്രൌഡ ഗംഭീരമായി

വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാം പ്രസിഡണ്ട് ജിബു ജേക്കബ് സ്വാഗതം ആശംസിച്ചു.

യുക്മ നാഷനല്‍ കായിക മേള ജൂലൈ 18ന്

യുക്മയുടെ ദേശിയ കായിക മേള ജൂലൈ 18 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ച് നടക്കും . കായിക മേളക്ക് ഇത്തവണ മിഡ് ലാന്റ്‌സ് ആതിഥേയത്വം വഹിക്കും . യുക്മയുടെ കല കായിക മേളകള്‍ യു കെ മലയാളികള്‍ നെഞ്ചില്‍ ഏറ്റി കഴിഞ്ഞു

ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്ന് ക്യൂബയിലേക്ക് ജെറ്റ് ബ്ലൂ ഡയറക്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നു

ഈ റൂട്ടിലെ രണ്ടാമത്തെ ഡയറക്ട് ഫ്‌ളൈറ്റായിരിക്കുമിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഡയറക്ട് ഫ്‌ളൈറ്റ് ആരംഭിച്ചിരുന്നതായി മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ആദ്യമായിട്ടാണ് ക്യൂബയിലേക്ക് സര്‍വീസ് നടത്തുന്നതെങ്കിലും ക്യൂബക്കാര്‍ക്ക് ജെറ്റ്ബ്ലൂവിനെ നേരത്തെ പരിചയമുണ്ട്.

2030 ഓടെ യുകെയിലും അയര്‍ലണ്ടിലും കൂടുല്‍ ആളുകളും അമിതഭാരമുള്ളവരായിരിക്കും

ബുധനാഴ്ച്ച പ്രേഗില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലുള്ള കണക്കുകളില്‍ ഏറ്റവും അധികം അമിതഭാരം ഉള്ള ആളുകള്‍ ഉണ്ടാകാന്‍ പോകുന്നത് അയര്‍ലണ്ടിലായിരിക്കും. ഇവിടുത്തെ 89 ശതമാനം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.