1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ ഖത്തര്‍ കമ്പനി പുറത്താക്കി

ഫെയ്‌സ്ബുക്കില്‍ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന പോസ്റ്റിട്ടതിന്റെ പേരില്‍ മലയാളിയായ തൊഴിലാളിയെ ഖത്തര്‍ കമ്പനി പുറത്താക്കി. ഖത്തറിലെ സ്വകാര്യ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയാണിയാള്‍. സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടത്.

കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ബാള്‍ട്ടിമൂറില്‍ അടിയന്തിരാവസ്ഥ, 200 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനായ ഫ്രെഡി ഗ്രേയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 200 പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ ആക്രമിക്കുകയും നിരവധി കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. 144 വാഹനങ്ങള്‍ …

പമേല ആന്‍ഡേഴ്‌സണും ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ആനകളും തമ്മിലെന്ത്? സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ചോദിക്കുന്നു

സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരമായി കൃത്രിമ ആനകളെ എഴുന്നള്ളിച്ചുകൂടേയെന്ന് ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് താരം പമേല ആന്‍ഡേഴ്‌സന്റെ ഇമെയില്‍ സന്ദേശം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ തൃശ്ശൂര്‍ പൂരത്തിന് 30 കൃത്രിമ ആനകളെ എത്തിക്കാമെന്നാണ് പമേല ആന്‍ഡേഴ്‌സന്റെ വാഗ്ദാനം. തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കേരള സര്‍ക്കാരിന് …

നേപ്പാള്‍ ദുരന്തം; ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്

ഭൂകമ്പത്തില്‍ താറുമാറായ നേപ്പാളിനെ സഹായിക്കുന്നതിനായി ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്. നേരത്തെ നല്‍കിയ പത്ത് മില്യണ്‍ പൗണ്ടിന് പുറമെ അഞ്ച് മില്യണ്‍ പൗണ്ട് കൂടി നല്‍കുമെന്ന് യുകെ പ്രഖ്യാപിച്ചതോടെയാണ് ആകെ സംഭാവന 15 മില്യണ്‍ പൗണ്ടായത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കും

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഏകദിന നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ വന്‍പരാജയമാണെന്ന് ലോകകപ്പ് ടൂര്‍ണമെന്റില്‍ ബോധ്യപ്പെട്ടിരുന്നു. പിന്നാലെ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജോസ് ബട്ട്‌ലറും മികച്ച പ്രകടനമല്ല ഇപ്പോള്‍ കാഴ്ച്ച വെയ്ക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസ്, പിറന്നാള്‍ സമ്മാനമായി 50 പേര്‍ക്ക് സൗജന്യ യാത്രയും 30 കിലോ ബാഗേജും

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ചെലവു കുറഞ്ഞ ആകാശ യാത്രയെന്ന സൗകര്യം അവതരിപ്പിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസു തികയുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ഭാഗ്യവാന്മാര്‍ക്ക് കമ്പനി സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കും. ബുധനാഴ്ച മുതല്‍ മെയ് എട്ട് വരെയുള്ള സമയത്ത് യാത്ര ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 ഭാഗ്യവാന്മാരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വിമാനയാത്രക്കിടയില്‍ …

ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടുകാരി

സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടില്‍ നിന്ന്. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി ജഡ്ജിയായി അധികാരമേറ്റെടുത്ത തമിഴ്‌നാട് സ്വദേശിയായ രാജ രാജേശ്വരിയാണ് അപൂര്‍വമായ ബഹുമതിക്ക് അര്‍ഹയായത്. രാജ രാജേസ്വരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തില്‍ …

സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് വന്‍ അഴിച്ചു പണി, കിരീടാവകാശിയെ മാറ്റി

സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയില്‍ നിലവിലുള്ള കിരീടാവകാശി മുര്‍കിന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മാറ്റിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ അനന്തരവനും ഡെപ്യൂട്ടി കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നയെഫ് ആണ് പുതിയ കിരീടാവകാശി. സൗദിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് …

അധികൃതരെ കൊണ്ട് റോഡിലെ കുഴിയടപ്പിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയ വിരുതന്റെ കഥ

സ്വന്തം ലേഖകന്‍: അധികൃതര്‍ക്ക് റോഡിലെ കുഴിയോടുള്ള അനാസ്ഥ കേരളത്തിലെ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. അങ്ങു ബ്രിട്ടനിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ. മലയാളികളെപ്പോലെ തന്നെ ബ്രിട്ടീഷുകാരും ചാടിയും കുലുങ്ങിയും കുഴികളിലൂടെ വണ്ടിയോടിക്കുന്നു. എന്നാല്‍ വാന്‍ക്‌സി എന്ന് സ്വയം വിളിക്കുന്ന വിരുതന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റാംസ്‌ബോം പട്ടണത്തിലെ അധികൃതരെക്കൊണ്ട് റോഡിലെ കുഴികള്‍ അടപ്പിക്കാന്‍ വാന്‍ക്‌സി …

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു, ഇറാന്‍ അമേരിക്കന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തു

സ്വന്തം ലേഖകന്‍: സൗദിക്കും ഇറാനുമിടയിലുള്ള ഹോര്‍മ്മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു. കടലിടുക്കിലൂടെ കടന്നു പോകുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. മയേര്‍സ്‌ക് ടൈഗ്രിസ് എന്ന അമേരിക്കന്‍ ചരക്കു കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. 34 നാവികരാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ആദ്യം വിസമ്മതിച്ചു. …