1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ഫണ്ട് റെയ്‌സിംഗ് കിക്ക് ഓഫ് വന്‍ വിജയം

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ഫണ്ട് റെയ്‌സിംഗ് കിക്ക് ഓഫ് വന്‍ വിജയമായി. ഏപ്രില്‍ നാലിന് വൈകിട്ട് ഈസ്റ്റ്ര്# കുര്‍ബാനക്ക് ശേഷം നടന്ന കിക്കോഫില്‍ 180,000 പൗണ്ടോളം ശേഖരിക്കാന്‍ സാധിച്ചു.

സ്‌നേഹം ജീവകാരുണ്യമായി, കണ്ണന്‍ ഗംഗാധരന്‍ ലണ്ടന്‍ മാരത്തോണ്‍ താണ്ടിയത് ബവള്‍ ക്യാന്‍സര്‍ റിസേര്‍ച്ചിന്

യു കെ യിലെ ഏറ്റവും പ്രമുഖ ജീവ കാരുണ്യ സംരംഭമായ ലണ്ടന്‍ മാരത്തോണില്‍ മലയാളിയായ കണ്ണന്‍ ഗംഗാധരന്‍ ഓടി തീര്‍ത്തത് സ്‌നേഹ പര്‍വ്വത്തിന്റെ ഉത്തുംഗത്തിലേക്ക്. തന്റെ സഹ പ്രവര്‍ത്തകയും, സംഗീതനൃത്ത മേഖലകളില്‍ അപാരമായ കഴിവും, അറിവും തെളിയിച്ച പ്രഗത്ഭയും, MBA ബിരുദക്കാരിയും, അന്തര്‍ദേശീയ തലത്തില്‍ വ്യക്തി മുദ്ര പതിപ്പിചിട്ടുമുള്ള ജപ്പാന്‍ സുന്ദരി സടൊരി ഹാമ കുടല്‍ സംബന്ധമായ രോഗത്താല്‍ ലോകത്തോട് വിടപറയുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ തട്ടിയ ഗദ്ഗദം ഇന്ന് കണ്ണനിലൂടെ പുറത്തു വരികയായിരുന്നു.

റോബോകോപ്‌സ് ഓഫ് ദുബായ്: രണ്ടു വര്‍ഷത്തിനുള്ളില്‍ യുഎഇ റോബോ പൊലീസിനെ അവതരിപ്പിക്കും

പട്രോളിംഗ് നടത്തുന്നതിനായി റോബോട്ട്‌സിനെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യുഎഇ. രണ്ടു വര്‍ഷത്തിനുള്ളില്‍ റോബോ കോപ്‌സ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പുതിയ ലുക്കുമായി ദുബായ് മെട്രോ ട്രെയിനുകള്‍

പുതിയ ലുക്കില്‍ ദുബായ് മെട്രോ ട്രെയിനുകള്‍ ഒരുങ്ങി. പ്രശസ്തരായ മൂന്ന് കലാകാരന്മാരുടെ കലാവിരുതാണ് ഇപ്പോള്‍ ദുബായ് മെട്രോ കാരിയേജിന്റെ ബോഡിയിലുള്ളത്.

ഇന്‍ഡോനേഷ്യ ഇന്ന് രണ്ട് ഓസ്‌ട്രേലിയക്കാരുടെ വധശിക്ഷ നടപ്പാക്കും

രണ്ട് ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ ഒമ്പത് തടവുകാരുടെ വധശിക്ഷ ബാലി ഇന്ന് നടപ്പാക്കും. ഓസ്‌ട്രേലിയന്‍ പൗരന്മാരായ മ്യൂരന്‍ സുമാരന്‍ ആന്‍ഡ്രു ചാന്‍ എന്നിവര്‍ക്ക് യാതൊരു വിധി ഇളവുകളും നല്‍കില്ലെന്ന് കാണിച്ച് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിന് കത്തയച്ചിരുന്നു.

യുകെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ആരുടെ വിജയം ?

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് എഡ് മിലിബാന്‍ഡിന്റെ വിജയമാണെന്ന് ദ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങള്‍ ബ്രിട്ടണില്‍ ആര് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വിശകലനത്തിലാണ് മിലിബാന്‍ഡ് ജയിക്കണമെന്നാണ് ഇന്ത്യ താല്‍പര്യപ്പെടുന്നത് എന്ന് എഴുതിയിരിക്കുന്നത്.

രോഗികളെ അബോധാവസ്ഥയില്‍ ബലാത്സംഗം ചെയ്ത നേഴ്‌സിന് 18 വര്‍ഷം തടവ്

അബോധാവസ്ഥയിലായിരുന്ന രോഗികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മെയില്‍ നേഴ്‌സിന് കോടതി 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന 18ും 35ും വയസ്സുള്ള രണ്ടു പേരെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

മൈക്രോസോഫ്റ്റിന് പാരയായി ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ വീഡിയോ കോളിംഗ് ഫീച്ചര്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് അവരുടെ മെസേജിംഗ് ആപ്പായ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സൗജന്യ വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന സ്‌കൈപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം. സ്‌കൈപ്പിന്റെയും ഗൂഗിള്‍ ഹാങ്ഔട്ട്‌സിന്റെയും സ്വീകാര്യത കുറയ്ക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മെസഞ്ചര്‍ വീഡിയോ കോളിംഗ് അവതരിപ്പിച്ചിരിക്കുന്നത്.

യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി

സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. സൗദിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ സനായില്‍ ഒത്തുകൂടിയത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരല്‍. ദൈവം വലിയവനാണ്, അമേരിക്കയും ഇസ്രയേലും …

ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി

സ്വന്തം ലേഖകന്‍: സഞ്ചാരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും ഇതുപോലുള്ള രണ്ടു സഞ്ചാരികളെ മലയാളിളെന്നല്ല, ലോകം തന്നെ ആദ്യമായി കാണുകയായിരിക്കും. ഒരു കൊച്ചു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ദമ്പതികളായ വിജയനും മോഹനയും ലോക സഞ്ചാരം നടത്തിയ കഥ ആരേയും ആവേശം കൊള്ളിക്കും. കഴിഞ്ഞ 40 വര്‍ഷമായി ചായക്കട നടത്തുകയാണ് വിജയന്‍. എന്നാല്‍ പരിമിതമായ വരുമാനം കൊണ്ട് വിജയനും …