1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ഫണ്ട് റെയ്‌സിംഗ് കിക്ക് ഓഫ് വന്‍ വിജയമായി. ഏപ്രില്‍ നാലിന് വൈകിട്ട് ഈസ്റ്റര്‍ കുര്‍ബാനക്ക് ശേഷം നടന്ന കിക്കോഫില്‍ 180,000 പൗണ്ടോളം ശേഖരിക്കാന്‍ സാധിച്ചു.

ദേവാലയത്തില്‍ നടന്ന യോഗത്തില്‍ ഇടവക വികാരി ഫാ തോമസ് മുളവനാല്‍ ഫണ്ട് ശേഖരിച്ചവരെ അഭിനന്ദിച്ചു.

സെപ്തംബര്‍ 18ന് വൈകിട്ട് ഏഴിന് കോപ്പര്‍ നിക്കസ് തിയേറ്ററില്‍ നടത്തുന്ന ജയറാം ഷോയുടെ സ്‌പോണ്‍സറായവരെ പ്രത്യേകം അനുമോദിച്ചു. മെഗാ സ്‌പോണ്‍സര്‍ മാത്യു പൂത്തുറ ആന്‍ഡ് ഫാമിലി, ഗോള്‍ഡ് സ്‌പോണ്‍സേഴ് റിറ്റോ ആന്‍ഡ് ഷേര്‍ലി കണ്ടാരപ്പള്ളി, ജോസ് ആന്‍ഡ് മേരി കരിക്കുളം, ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്, സ്റ്റീഫന്‍ ആന്‍ഡ് സെലിന്‍ ചൊള്ളാംബേല്‍, ജോസഫ് ആന്‍ഡ് കുസുമം ഓളിയന്‍പുത്തുന്‍പുരയില്‍, സജിമോന്‍ ആന്‍ഡ് എൈബി പറംബേട് എന്നിവരാണ്.

ഫണ്ട് റെയ്‌സിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍സന്‍ കുളങ്ങരയും മറ്റ് ഫണ്ട് റെയ്‌സിംഗ് കമ്മറ്റി അംഗങ്ങളും പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.