1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ മെയ് 8,9,10 തിയതികളില്‍

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ മെയ് 8,9,10 തിയതികളില്‍

വാടകകരാര്‍ വ്യാജമായി ചമച്ചാല്‍ തടവും പിഴയും ഉറപ്പ്

ദുബായില്‍ കൃതൃമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുന്നു. ദുബായിയില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ആളുകളാണ് നാട്ടിലുള്ള കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടു വരുന്നതിനുള്ള വിസാ അപേക്ഷക്കായി കൃത്രിമ വാടക കരാറും മറ്റും ഉണ്ടാക്കുന്നത്.

റോയല്‍ ബേബിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു

ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്.

ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു

സ്വന്തം ലേഖകന്‍: ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂകമ്പം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് വിദേശസംഘങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ ഏഴായിരത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പ മാപിനിയില്‍ 7.9 രേഖപ്പെടുത്തിയ …

അല്‍ ഖ്വയിദ വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം

സ്വന്തം ലേഖകന്‍: അല്‍ ഖ്വയിദ വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള തലത്തില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്ന് വീഡിയോയില്‍ പറയുന്നു. മെയ് രണ്ടിന് അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി മോദിക്കെതിരായ പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ …

ജോര്‍ദാനില്‍ സര്‍ക്കാരും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു

സ്വന്തം ലേഖകന്‍: ജോര്‍ദാനില്‍ സര്‍ക്കാറും ഇഖ്‌വാനുല്‍ മുസ്‌ലിമീനും എന്ന ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ബ്രദര്‍ഹുഡിന്റെ ജോര്‍ദാന്‍ ഘടകത്തില്‍ ഈയിടെയുണ്ടായ പിളര്‍പ്പ് മുതലെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് പുതിയ സംഘര്‍ഷത്തിന്റെ കാരണം. മുന്‍ മേധാവിയുടെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡ് അസോസിയേഷനാണ് സര്‍ക്കാര്‍ പിന്തുണ. ഇത് മറുവിഭാഗത്തെ പ്രകോപിപ്പിക്കുകയും കൂടുതല്‍ അക്രമാസക്തമാക്കുകയും ചെയ്യുന്നു. ബ്രദര്‍ഹുഡിന്റെ …

വിദേശികളുടെ അനധികൃത റിയല്‍ എസ്റ്റേറ്റ് നീക്ഷേപങ്ങള്‍ക്കെതിരെ നടപടി വരുന്നു

ഓസ്‌ട്രേലിയന്‍ ഭൂമിയില്‍ വിദേശിയരായ ആളുകള്‍ നടത്തിയിരിക്കുന്ന അനധികൃത നിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. നിയമപിന്തുണ ഇല്ലാത്ത നിക്ഷേപകര്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കും. വ്യക്തികള്‍ക്കാണെങ്കില്‍ ഒരു ലക്ഷം ഡോളര്‍ പിഴയും മൂന്നു വര്‍ഷവും തടവുമാണ് ശിക്ഷ.

ബ്രട്ടീഷ് രാജകുമാരിക്ക് ഓസ്‌ട്രേലിയയുടെ ആദരം; സമ്മാനമായി ടാസ്മാനിയന്‍ നൂല്് കൊണ്ട് നെയ്ത കമ്പിളി

റോയല്‍ പ്രിന്‍സസിന് ആദരവായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ടാസ്മാനിയന്‍ നൂല് കൊണ്ട് നെയ്ത കമ്പിളിപ്പുതപ്പ് നല്‍കും. അതോടൊപ്പം മൗണ്ടെയ്ന്‍ പിഗ്മി പോസത്തെ (ഒപ്പോസം എന്ന ജീവി) പിന്തുണയ്ക്കുന്നതിനായി 10,000 ഡോളറും നല്‍കും. ഓസ്‌ട്രേലിയന്‍ ഫ്‌ളോറല്‍ എംപ്ലത്തോടെയായിരിക്കും കമ്പിളിപുതപ്പ് നല്‍കുക എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.

പ്രവാചകനെ വരക്കാന്‍ കാര്‍ട്ടൂണ്‍ മത്സരം, ബോംബാക്രമണം നടത്താനെത്തിയ രണ്ടു പേരെ വെടിവച്ചു കൊന്നു

സ്വന്തം ലേഖകന്‍: പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരത്തിനിടെ ബോംബാക്രമണം നടത്താനെത്തിയ രണ്ടു പേരെ പോലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിച്ചത്. ഫ്രീ സ്പീച്ച് ഇവന്റ് എന്നു പേരിട്ട മത്സരം നടക്കുന്ന ഡള്ളാസിലെ …

ബാള്‍ട്ടിമോറില്‍ കര്‍ഫ്യു പിന്‍വലിച്ചു; നാഷ്ണല്‍ ഗാര്‍ഡ് പിന്‍വലിഞ്ഞ് തുടങ്ങി

ഒരാഴ്ച്ച നീണ്ട കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടിവില്‍ ബാള്‍ട്ടിമോറില്‍ വീണ്ടും സമാധാന അന്തരീക്ഷം തിരിച്ചെത്തി. ബാള്‍ട്ടിമോര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യു മേയര്‍ നീക്കം ചെയ്തു.