1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

സ്വന്തം ലേഖകന്‍: ജോര്‍ദാനില്‍ സര്‍ക്കാറും ഇഖ്‌വാനുല്‍ മുസ്‌ലിമീനും എന്ന ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ബ്രദര്‍ഹുഡിന്റെ ജോര്‍ദാന്‍ ഘടകത്തില്‍ ഈയിടെയുണ്ടായ പിളര്‍പ്പ് മുതലെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് പുതിയ സംഘര്‍ഷത്തിന്റെ കാരണം.

മുന്‍ മേധാവിയുടെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡ് അസോസിയേഷനാണ് സര്‍ക്കാര്‍ പിന്തുണ. ഇത് മറുവിഭാഗത്തെ പ്രകോപിപ്പിക്കുകയും കൂടുതല്‍ അക്രമാസക്തമാക്കുകയും ചെയ്യുന്നു. ബ്രദര്‍ഹുഡിന്റെ ജോര്‍ദാനിലെ രാഷ്ട്രീയ മുഖമായ ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റിന് പാര്‍ലിമെന്റില്‍ ഗണ്യമായ സ്വാധീനമുണ്ട്.

ഈ പാര്‍ട്ടിയെക്കൂടി പിളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന സംയുക്ത സൈനിക നീക്കത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ജോര്‍ദാനില്‍ ആഭ്യന്തര സംഘര്‍ഷം ശക്തിപ്രാപിക്കുന്നത് ഭീകരതക്കെതിരെയുള്ള പോരാട്ടത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

എന്നാല്‍, ബ്രദര്‍ഹുഡിലെ ഭിന്നത മുതലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിക്കുന്നു. നിയമപരമായി നിലവില്‍ വന്ന സംഘടനയെ മറ്റ് സംഘടനകളെപ്പെലെ തന്നെ അംഗാകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിയമത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിച്ച് സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് മുഅ്മനി പറഞ്ഞു.

ഇരു സംഘടനകളേയും തമ്മിലടിപ്പിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ബ്രദര്‍ഹുഡ് വക്താവ് ബദീയുല്‍ റഫായിയ ആവശ്യപ്പെട്ടു. ബ്രദര്‍ഹുഡിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച യുഎഇയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഇഖ്‌വാന്‍ നേതാവ് സാക്കി ബനി റശീദിന് ഫെബ്രുവരിയില്‍ 18 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.