ദുബായില്‍ കൃതൃമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുന്നു. ദുബായിയില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ആളുകളാണ് നാട്ടിലുള്ള കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടു വരുന്നതിനുള്ള വിസാ അപേക്ഷക്കായി കൃത്രിമ വാടക കരാറും മറ്റും ഉണ്ടാക്കുന്നത്.
വാടകകരാര്‍ അനധികൃതമായി ഉണ്ടാക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായ് താമസ കുടിയേറ്റ വിഭാഗം പ്രോസിക്യൂഷന് തലവന്‍ അലി ഹുമൈദ് ബിന്‍ ഗാതം പറഞ്ഞു.
ക്യത്രിമം കാണിക്കുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ തടവും ഒപ്പം പിഴയും ലഭിക്കുന്നതായിരിക്കും. ഏഷ്യക്കാരും അറബ് വംശജരുമാണ് പിടിക്കപ്പെടുന്നതില്‍ ഏറെയും. സ്വന്തം പേരില്‍ താമസ കരാര്‍ ഇല്ലാത്തവര്‍ക്ക് കുടുംബ വിസ അനുവദിക്കില്ലന്നാണ് നിലവിലുള്ള നിയമം. വില്ലകളിലും, ഫല്‍റ്റുകളിലും ഷെയറായി താമസിക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ ക്യത്രിമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല