1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന പൈങ്ങോട്ടൂര്‍ – പോത്താനിക്കാട്ട് പഞ്ചായത്തുകളില്‍ നിന്നും യു കെയില്‍ കുടിയേറി പാര്‍ക്കുന്ന പ്രവാസി മക്കള്‍ തങ്ങളുടെ രണ്ടാമത് സൗഹൃദ സംഗമം ഗ്രേററ് യാര്‍മോത്തില്‍ കൊണ്ടാടുന്നു. ജൂലൈ മാസം 20 ,21 ,22 തീയതികളില്‍ ആണ് സൗഹൃദ സംഗമം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

ബീച്ചിന്റെ അടുത്ത സൗകര്യപ്രദമായ പാര്‍ക്കില്‍ കാരവാനില്‍ താമസിച്ചുകൊണ്ട് വാട്ടര്‍ തീം പാര്‍ക്ക്, വിവിധ റേസുകള്‍, ഉദ്യാന പാര്‍ക്കുകള്‍, കായിക മൈതാനങ്ങള്‍ എന്നിവ സംഗമ പങ്കാളികള്‍ക്ക് ഉപയോഗിച്ച് ഉല്ലസിക്കുവാന്‍ ഓര്‍ഗനൈസിംഗ് ടീം സൗകര്യപ്പെടുത്തുന്നുണ്ട്. മീന്‍ പിടുത്തം, പാചക മത്സരം, നീന്തല്‍ , ബീച്ച് വോളിബോള്‍, ശീട്ട് കളി, ട്രക്കിംഗ്, ഫാമിലി ഫണ്‍ ഗെയിംസ് തുടങ്ങി ആകര്‍ഷകങ്ങളായ വിവിധ പരിപാടികള്‍ ഈ ത്രിദിന സംഗമത്തിന് മാറ്റ് കൂട്ടുവാന്‍ ഒരുക്കുന്നുതായി ബെന്നി നെടുങ്ങാട്ട് അറിയിച്ചു.

വേനല്‍ക്കാല അവധി കാലമായതിനാല്‍ കാരവാനുകള്‍ നേരത്തെ ബുക്ക് ചെയ്യ്തു ഉറപ്പിക്കെണ്ടതിനാല്‍ സംഗമത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 10നു മുമ്പായി സംഘാടക സമിതിയുടെ അടുത്തു പേര്‍ രെജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി നെടുങ്ങാട്ട് – 07838959105, റെജി ജോര്‍ജ്ജ് – 07915657829, മേരി ജോര്‍ജ്ജ് – 07817891162.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.