സ്വന്തം ലേഖകന്‍: വിവാഹ പൂര്‍വ ബന്ധങ്ങള്‍ പരസ്യമാക്കിയ പെണ്‍കുട്ടി പാകിസ്താനിലെ പുതിയ വിവാദ നക്ഷത്രം. സഹ്‌റ ഹൈദര്‍ എന്ന പത്തൊമ്പതുകാരി പെണ്‍കുട്ടിയാണ് ഒരു ഡസന്‍ പുരുഷന്മാരുമായി തനിക്കുണ്ടായിരുന്ന വിവാഹപൂര്‍വ ബന്ധങ്ങളും അവരുമായുള്ള ലൈംഗിക അനുഭവങ്ങളും തുറന്നു പറഞ്ഞ് പാക് സമൂഹത്തെ ഞെട്ടിച്ചത്.
പ്രശസ്തമായ വൈസ് മാസികയില്‍ ഇവ അച്ചടിച്ചു വന്നതു മുതല്‍ സഹ്‌റ വിവാദങ്ങള്‍ക്കു നടുവിലാണ്. ഇതോടെ പാകിസ്താനിലെ സദാചാരവാദികളുടെ നിരന്തര ആക്രമണത്തിന് ഇരയാവുകയാണ് സഹ്‌റ. എന്നാല്‍ പാകിസ്താനില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ കുറിച്ചായിരുന്നു സഹ്‌റയുടെ ലേഖനമെന്ന വാദവുമായി പുരോഗമനവാദികളും രംഗത്തുണ്ട്.
പാകിസ്താനിലെ സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്നതയും സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാഹചര്യം പോലുമില്ലെന്നും സാഹചര്യം പോലുമില്ലെന്നായിരുന്നു സഹ്‌റ വ്യക്തമാക്കിയത്. പാകിസ്താനില്‍ കഴിഞ്ഞ സഹ്‌റ കാനഡയിലേക്കു കുടിയേറിയതിനു ശേഷമാണ് തന്റെ പാകിസ്താനിലെ അനുഭവങ്ങള്‍ എഴുതിയത്.
2012 ലാണ് സഹ്‌റ ഉപരിപഠനത്തിനായി കാനഡയിലേക്കു പോയത്.ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ കാണുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍ എന്നും സഹ്‌റ എഴുതി. ഏപ്രില്‍ 27 നാണ് വൈസ് മാസിക സഹ്‌റയുടെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. പാക് സംസ്‌കാരത്തെ കരിവാരിത്തേച്ചു കാണിക്കാനാണ് സഹ്‌റ ഈ ലേഖനം എഴുതിയതെന്ന വാദം പാകിസ്താനില്‍ ശക്തമാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല