1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2015

സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥ കരാര്‍ ഭൂമിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പാരീസ് കലാവസ്ഥാ ഉച്ചകോടിയുടെ ഫലം ഭൂമിക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയാണെന്നും അന്തരീക്ഷ മലിനീകരണം തടയുന്നതു സംബന്ധിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാ രാജ്യങ്ങളും എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ലോക രാഷ്ട്രങ്ങള്‍ ഐതിഹാസിക തീരുമാനമാണു സ്വീകരിച്ചത്. പാരീസ് ഉടമ്പടി ജനങ്ങളുടെ വിജയമാണ്. ബഹുസ്ഫുരതയ്ക്കും പൊതു നന്മയ്ക്കും വേണ്ടിയുള്ള യോജിച്ച കാല്‍വയ്പ്പാണിതെന്നും മൂണ്‍ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഒരേ മനസോടെ എല്ലാ രാജ്യങ്ങളും അണിനിരക്കാനെടുത്ത തീരുമാനം ഐതിഹാസികമാണെന്നും ലോക ചരിത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഉടമ്പടി യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നതിലേക്ക് നയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.