പൂള്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം നടത്തുന്നു. ഡിസംബര്‍ 17ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് ടി.മാത്യു ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സമാധാനം എന്ന ദൈവദൂതന്റെ സ്നേഹ സന്ദേശം പകര്‍ന്നുകൊണ്ട് രക്ഷകനായ യേശുവിന്റെ ജനനസന്ദേശം അറിയിക്കുന്നതിനായി ഇടവകയിലെ ഭവനങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് സന്ദര്‍ശിക്കും.
ഡിസംബര്‍ 24, ശനിയാഴ്ച വൈകിട്ട് 5.30ന് പൂള്‍ സെന്റ് ക്ളമെന്റെസ് പള്ളിയില്‍ ഫാ. അനൂപ് ഏബ്രഹാമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്തുമസ് പ്രത്യേക ശുശ്രൂഷയും നടക്കും. 2012 ജനുവരി 21ന് നടക്കുന്ന കുടുംബസംഗമത്തോടെ ആഘോഷം സമാപിക്കും. എല്ലാ വായനക്കാര്‍ക്കും പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ്-പുതുവത്സരാശംസകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. വര്‍ഗ്ഗീസ് ടി.മാത്യു (വികാരി)
സിബു മാത്യു (ട്രസ്റി)-07877293000
മാര്‍ട്ടിന്‍ ജോര്‍ജ് (സെക്രട്ടറി)-07737527985











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല