1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

താനല്ല പാര്‍ട്ടി സെക്രട്ടറിയാണ് അച്ചടക്കം ലംഘിച്ചതെന്ന് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. വലതുപക്ഷവല്‍ക്കരണമാണ് പാര്‍ട്ടി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം. ഇക്കാര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.

ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. ടിപി വധത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന ്പുറത്താക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ പ്രതീക്ഷിക്കേണ്ടെന്നും വിഎസ് പറഞ്ഞു.
പിബി അംഗം എംഎ ബേബിയാണ് വിഎസിന്റെ പ്രസംഗം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.