1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പങ്ക്‌ ഉണ്ട്‌ എന്ന്‌ തെളിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കും എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ മാനന്തേരിയില്‍ ഇകെ നായനാര്‍ സ്‌മാരകമന്ദിരം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ പിണറായി പാര്‍ട്ടിയുടെ പുതിയ നിലപാട്‌ വ്യക്തമാക്കിയത്‌.

എന്നാല്‍ പൊലീസ്‌ തയ്യാറാക്കുന്ന ലിസ്റ്റ്‌ അനുസരിച്ചായിരിക്കില്ല നടപടി, മറിച്ച്‌ പാര്‍ട്ടിക്ക്‌ ബോധ്യപ്പെടുന്നതിനനുസരിച്ചായിരിക്കും നടപടി എന്ന്‌ അദ്ദേഹം വ്യക്തമായി പറഞ്ഞു. ടിപി വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കുണ്ടോ എന്ന്‌ അന്വേഷിക്കും എന്നു പിണറായി പറയുന്നതിലൂടെ ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ എടുത്തിരുന്ന നിലപാടില്‍ കാര്യമായ മാറ്റമാണ്‌ ഉണ്ടായിരിക്കുന്നത്‌ എന്ന്‌ കാണാം.

ടിപി വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്നായിരുന്നു ഇതുവരെ സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്‌. പൊലീസ്‌ പുതിയ മുറകള്‍ പ്രയോഗിക്കുകയാണെന്നും മര്‍ദ്ദിച്ച്‌ തെളിവുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌ എന്നും പറഞ്ഞ പിണറായി മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ കൊലപാതകങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ എന്നും ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.