1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

സാബു ചുണ്ടക്കാട്ടില്‍

പാടും പാതിരിയെന്ന പേരില്‍ പ്രശസ്തനായ ഫാ: പോള്‍ പൂവത്തിങ്കല്‍ സിഎംഐ ഒക്റ്റോബര്‍ ഒന്‍പതിന് ബെര്‍ക്കിംഗ്ഹെഡില്‍ എത്തും. സെന്റ്‌ ജോസഫ് ആര്‍.സി ചര്ച്ച് വിരാലിന്റെ കദ്ധ്യസ്തനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ അല്‍ഫോണ്സാമ്മയുടെയും സംയുക്ത തിരുനാളില്‍ മുഖ്യ കാര്മികനായിട്ടാണ് അദ്ദേഹം എത്തുന്നത്. വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷ പൂര്‍വമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ പാടും പത്തിരി മുഖ്യ കാര്‍മികനാകും.

ജപമാല തിരുനാള്‍ സമാപനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും അന്നേ ദിവസം നടക്കും. തിരുന്നാള്‍ കുര്‍ബ്ബാനയെ തുടര്‍ന്നു തിരുന്നാള്‍ പ്രഭാഷണവും വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും നടക്കും. തുടര്‍ന്നു നടക്കുന്ന സന്‍ഡേ സ്കൂള്‍ വാര്‍ഷികത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്തികളുടെ വിവിധ കലാപരിപാടികളും പാടും പാതിരി ഫാ: പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഭക്തിഗാനമേളയും നടക്കും. വിശുദ്ധ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറകറ്റര്‍ ഫാ: സജി മലയില്‍ പുത്തന്‍ പുര സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.