കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര അടിസ്ഥാനവികസന സമിതിയാണ് കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട സംസ്ഥാനത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായത്.
മെട്രോ പദ്ധതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എമര്‍ജിംഗ് കേരള മീറ്റിന് പ്രധാനമന്ത്രി എത്തുമ്പോള്‍ ചടങ്ങ് നടത്താന്‍ ശ്രമിക്കുമെന്നും 39 മാസത്തിനകം മെട്രോയുടെ പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല