1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

വീണ്ടും പെട്രോള്‍ വിലകുറച്ചുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ രംഗത്തെത്തി. സെയ്ന്‍സ്‌ബെറിയും ആസ്ഡയുമാണ് ഇക്കുറി വിലകുറച്ചിരിക്കുന്നത്. ആസ്ഡയുടെ 196 ഫില്ലിങ്ങ് സ്്‌റ്റേഷനുകളില്‍ പെട്രോളിന് 127.7 പെന്നിയും ഡീസലിന് 132.7 പെന്നിയുമാകും വില. ഫെബ്രുവരി 2011ന് ശേഷമുളള ഏറ്റവും താഴ്ന്ന വിലയാണിതെന്ന് ആസ്ഡ അധികൃതര്‍ അറിയിച്ചു. ഏപ്രിലിന് ശേഷം ലിറ്ററില്‍ 14 പെന്നിയുടെ കുറവാണ് ആസ്ഡ ഇതുവരെ വരുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു ഫാമിലി കാറില്‍ പത്ത് പൗണ്ടിന് ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍ സാധിക്കും. അന്താഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില കുറഞ്ഞതാണ് വിലകുറയാന്‍ കാരണമെന്ന് ആസ്ഡയുടെ പെട്രോള്‍ ട്രേഡിങ്ങ് ഡയറക്ടര്‍ ആന്‍ഡി പീക്ക് പറഞ്ഞു.

സെയ്ന്‍സ്‌ബെറി പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് പെന്നിയുടെ കുറവാണ് വരുത്തുന്നത്. ചൊവ്വാഴ്ച മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും. ആസ്ഡ ഏപ്രിലിന് ശേഷം വില പതിനാല് പെന്നിവരെ കുറച്ചത് സ്വാഗതാര്‍ഹമാണന്ന് എഎയുടെ വക്താവ് അറിയിച്ചു. ആസ്ഡയുടെ പെട്രോള്‍വില മൊത്തവ്യാപാര വിലയുടെ അടുത്താണ്. ഏപ്രില്‍ മധ്യത്തില്‍ റിക്കോര്‍ഡ് വിലയിലായിരുന്ന പെട്രോളിന് ശരാശരി 10.5 പെന്നിയുടെ കുറവാണ് യുകെയിലുണ്ടായിട്ടുളളത്. മറ്റുളള ചെറുകിട വ്യാപാരികളും ആസ്ഡയുടെ പാത പിന്‍തുടരുമെന്ന് എഎയുടെ പബ്ലിക്ക് അഫയേഴ്‌സ് തലവന്‍ പോള്‍ വാട്ടേഴ്‌സ് പറഞ്ഞു. മറ്റുളള സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആസ്ഡയെക്കാള്‍ നാല് പെന്നിവരെ അധികം വാങ്ങുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.