1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പങ്കുവച്ചു. ഡേവിഡ് ജെ തൗളസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍), എഫ്. ദുന്‍കന്‍ എം ഹെല്‍ഡെയ്ന്‍ (യൂണിവേഴ്‌സിറ്റി ഓഫ് പ്രിന്‍സ്റ്റണ്‍), ജെ. മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് (ബ്രൗണ്‍ യൂണിവേഴ്‌സിറ്റി) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. മൂന്ന് പേരും അമേരിക്കയില്‍ ഗവേഷകരാണ്.

സൂപ്പര്‍ കണ്ടക്ടേഴ്‌സ്, സൂപ്പര്‍ ഫ്‌ലൂയിഡ്‌സ്, നേര്‍ത്ത മാഗ്‌നറ്റിക് ഫിലിംസ് എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഖര പദാര്‍ഥത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. 6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് ജെ തൗളസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ദുന്‍കന്‍ എം .ഹെല്‍ഡെയ്‌നും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.

ഗവേഷകരുടെ പുരസ്‌കാര നേട്ടത്തെ അഭിനന്ദിക്കുന്നതായി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഗവേഷകരുടെ കണ്ടുപിടുത്തം ഒരു പുതിയ തുടക്കമാണ്. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും അക്കാദമി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജപ്പാന്‍കാരനായ യോഷിനോരി ഓസുമിക്ക് ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിന് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.