സ്വന്തം ലേഖകന്‍: പൈലറ്റിന് വഴി തെറ്റി, ക്വാലലംപൂരിലേക്ക് പോകണ്ട വിമാനം പറന്നത് മെല്‍ബണിലേക്ക്, അപകടം ഒഴിവായത് തലനാരിഴക്ക്. ക്രിസ്മസ് ദിനത്തില്‍ ന്യൂസിലന്റിലെ ഓക്ലന്റില്‍ നിന്നും മലേഷ്യയിലെ ക്വാലലംപൂരിലേക്ക് തിരിച്ച എംഎച്ച് 132 വിമാനമാണ് വഴിതെറ്റി പറന്ന് മെല്‍ബണില്‍ എത്തിയത്. സംശയം തോന്നി ഓക്ലന്റിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരോട് വിവരം ആരായുന്നത് വരെ താന്‍ തെറ്റായ പാതയിലാണെന്ന് പൈലറ്റിന് അറിയാമായിരുന്നില്ല.
പുലര്‍ച്ചെ 2.23 ന് പറന്ന വിമാനം പറന്നുയര്‍ന്ന് എട്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു വഴിമാറിയത്. തെറ്റ് മനസ്സിലാക്കിയ പൈലറ്റ് ഒടുവില്‍ ടാസ്മാന്‍ കടല്‍ മറികടന്ന് യഥാര്‍ത്ഥ വ്യോമപാതയില്‍ എത്തുകയും ചെയ്തു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെങ്കില്‍ സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. അതേസമയം പൈലറ്റിന് വഴിതെറ്റിയത് യാത്രക്കാര്‍ അറിഞ്ഞിതുമില്ല.
വടക്കുപടിഞ്ഞാറന്‍ റൂട്ടിലൂടെയായിരുന്നു മലേഷ്യയിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ ഇയാള്‍ വിമാനം പറത്തിയത് മറ്റൊരു ദിശയിലേക്കും. സംഭവത്തില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മോശം കാലാവസ്ഥയായിരിക്കാം ദിശ മാറിപ്പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല