1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2016

സ്വന്തം ലേഖകന്‍: എന്തുകൊണ്ടാണ് വിമാനങ്ങളുടെയെല്ലാം ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത്? ഉത്തരം കിട്ടി. വിമാനങ്ങള്‍ രംഗത്തെത്തിയ കാലം മുതല്‍ ഗവേഷകരുടെ ശ്രമം വേഗത എങ്ങിനെ വര്‍ധിപ്പിക്കാം എന്നതായിരുന്നു. അങ്ങിനെയാണ് 1950 ല്‍ യാത്രാ വിമാനങ്ങളുടെ മുന്‍വശം ഗോളാകൃതിയിലുള്ള രൂപം കൈവരിച്ചത്.

വായുവിനെ കീറി മുറിച്ച് കൂടുതല്‍ വേഗതയില്‍ മുന്നോട്ടു കുതിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഈ കാലത്ത് വിമാനങ്ങള്‍ക്കുണ്ടായിരുന്നത് ചതുരാകൃതിയിലുള്ള ജനാലകളായിരുന്നു. എന്നാല്‍ 1953 ല്‍ ലോകത്തെ നടുക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ സംഭവിച്ചു.

56 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തിന് കാരണമായതാകട്ടെ വിമാനങ്ങളുടെ ജനാലകളും. ചതുരാകൃതിയിലായ ജനാലകളുടെ മൂലകള്‍ക്ക് ബലമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ജനാലക്ക് ബലക്ഷയമുള്ള നാല് ഭാഗങ്ങളുണ്ട്.

ഇങ്ങനെ ഒരു യാത്രാവിമാനത്തില്‍ നിരവധി ബലക്ഷയമുള്ള ഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ ചതുരാകൃതിയിലുള്ള ജനാലയ്ക്ക് സാധിക്കും. വിമാനം വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ജനല്‍ ചില്ലുകളില്‍ സമ്മര്‍ദ്ദമേറുകയും അവ പൊട്ടിപ്പോവുകയും ചെയ്യും. ഇത്തരത്തിലാണ് 1953 ല്‍ രണ്ട് വിമാന ദുരന്തങ്ങളും സംഭവിച്ചത്.

എന്നാല്‍ വൃത്താകൃതിയിലുള്ള ജനാലയിലൂടെ ഇത്തരം ബലക്ഷയം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്യമെന്തായാലും അതിനുശേഷം ലോകത്തെ എല്ലാ വിമാനങ്ങളും വൃത്താകൃതിയിലുള്ള ജനാലകളുമായാണ് പറക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.