1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2011

കളിയും ചിരിയും പാഠങ്ങളും മനസ്സില്‍ നിറയേണ്ട പ്രായത്തില്‍ യുകെയിലെ പെണ്‍കുട്ടികളെ അതും ഏഴ് വയസ്സുമാത്രമുള്ളവരെ പോള്‍ ഡാന്‍സിംഗ് പാഠങ്ങള്‍ പഠിപ്പിക്കുന്നുവത്രേ! ലൈംഗികതയുടെ ദുഷിച്ച വൈകൃത സ്വപ്‌നങ്ങള്‍ വാരി വിതറുന്ന ഇത്തരം പാഠങ്ങള്‍ ഗ്രേറ്റ് മഞ്ചസ്റ്ററിലെ ബോള്‍ട്ടനിലുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്തികള്‍ക്കാണ് നല്‍കുന്നത്.പോള്‍ ഡാന്‍സ്‌ ടീച്ചര്‍ ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ രക്ഷിതാക്കളുടെ അനുമതിയില്ലാതെ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വിവാദമായിരിക്കുകയാണ്.

എന്നാല്‍ ഈ ക്ലാസ്സുകള്‍ നടത്തുന്ന സ്ഥാപനം ഈ ആരോപണത്തെ എതിര്‍ത്തുകൊണ്ട് പറയുന്നത് ഇത് കുട്ടികളുടെ ഫിറ്റ്നെസ്സ് നില ഉയര്‍ത്താന്‍ വേണ്ടി നടത്തുന്ന കോഴ്സ് ആണെന്നാണ്‌. പേര് വെളിപ്പെടുത്താത്ത ഒരു രക്ഷിതാവ് പക്ഷെ പറഞ്ഞത് എയറോബിക്/ജിംനാസ്റ്റിക് കൂടി ചേര്‍ത്ത് ഫിട്നെസ്സിനു വേണ്ടി നടത്തുന്ന പോള്‍ ക്ലാസ്സുകളാണെന്നാണ് സ്ഥാപനം സ്ഥാപനം അവകാശപ്പെട്ടതെങ്കിലും നിങ്ങള്‍ക്ക് അവരുടെ ഫോട്ടോകള്‍ കണ്ടാല്‍ അങ്ങനെ തോന്നില്ല എന്നാണ്‌.

മുന്‍പ് പ്ലേമൌത്തില്‍ 12 വയസ്സായ കുട്ടികള്‍ക്ക് ഇത്തരം ക്ലാസ്സുകള്‍ നടത്തിയിരുന്നു, അന്നതിനെ എതിര്‍ത്തുകൊണ്ട് ഒരു എംപിയും ക്രിസ്ത്യന്‍ ഗ്രൂപ്പും മുന്നിട്ടു വന്നിരുന്നു എന്നാല്‍ ഇന്നിപ്പോള്‍ അതിനേക്കാള്‍ അഞ്ചു വയസ്സ് കുറവുള്ളവര്‍ക്കാണ് ക്ലാസ്സുകള്‍ ബോള്‍ട്ടനിലെ ജെഎല്‍എന്‍ പോള്‍ ഫിട്നെസ്സ് സെന്റര്‍ നടത്തുന്നത്. 2011 ലെ മിസ്സ്‌ പോള്‍ ഡാന്‍സര്‍ കൂടിയായ സ്ഥാപന ഉടമ ജെസ് നോരിസ് ലൈംകികപരമായി ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് അവകാശപ്പെടുന്നുണ്ട്.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ തന്നെ ലൈംഗികപരമായ് അനാരോഗ്യകരമായ അറിവ് കുട്ടികള്‍ക്കുണ്ടാകുന്നത് വഴി സമൂഹത്തിന്റെ അധപതനം തന്നെയാണ് ഉണ്ടാകുക എന്ന് മനസിലാക്കി പലരും ഇതിനെതിരെ മുന്നോട്ടു വന്നിട്ടുണ്ട്. ബോള്‍ട്ടനിലെ ചില്‍ഡറന്‍സ് സര്‍വീസ് എക്സിക്യൂട്ടീവ് കൌണ്‍സിലര്‍ ആയ നിക്ക് പീല്‍ ഇതിനെ എതിര്‍ത്തു കൊണ്ട് സ്ഥാപനത്തിന് താക്കീത് നല്‍കിയിട്ടുണ്ട്. അമ്മമാരുടെ യൂണിയനുകളും ഇതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് അവര്‍ പറയുന്നത് പോള്‍ ഡാന്‍സ്‌ ഒരു നല്ല വ്യായാമ മുറയാണെന്ന് തോന്നുന്നില്ല എന്നാണ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.