1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സിമിയുമായി ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച് നല്‍കിയ സത്യവാങ്മൂലം ഹൈകോടതി തള്ളിയിട്ടും സര്‍ക്കാര്‍ വാസ്തവവിരുദ്ധ പ്രചാരണം നടത്തുന്നതിനെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അപലപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് സിമിയുമായോ മറ്റേതെങ്കിലും സംഘടനയുമായോ ബന്ധമില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ 27 കൊലപാതക കേസുകള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

1993ല്‍ രൂപവത്കരിച്ച നാഷനല്‍ ഡെവലപ്മെന്റ് ഫ്രണ്ടാണ് 2007ല്‍ രൂപം കൊണ്ട പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപം. 2001ല്‍ നിരോധിക്കപ്പെട്ട സിമിക്കെങ്ങനെയാണ് എന്‍.ഡി.എഫിന്റെയോ പോപ്പുലര്‍ ഫ്രണ്ടിന്റെയോ പിതൃത്വം കല്‍പിച്ചുനല്‍കുക. നിരോധിക്കപ്പെട്ട സംഘടനകളില്‍പെട്ടവര്‍ നിരോധിക്കുന്നതിനുമുമ്പോ ശേഷമോ വേറൊരു സംഘടനയിലും പ്രവര്‍ത്തിക്കാന്‍ പാടില്ലെങ്കില്‍ ജനപ്രതിനിധികളടക്കം കേരളത്തിലെ ഇരുമുന്നണികളിലെയും നേതാക്കള്‍ വനവാസത്തിനു പോവേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.