1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

രോഗി മരിച്ചാലും മൃതദേഹം മണിക്കൂറുകള്‍ വെന്‍റിലേറ്ററിലിട്ട് വാടക കൈപറ്റുന്ന ആശുപത്രികളുണ്ട് കേരളത്തില്‍, ഹൃദയത്തിലെ 70 ശതമാനം ബ്ളോക്ക് 90 ശതമാനമാണെന്ന് രോഗിയെ തെറ്റിദ്ധരിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നവര്‍ വേറെ. കാത്ത് ലാബില്‍ രോഗിയെ കിടത്തി സ്റ്റെഡിന്‍റ വില ലേലംവിളിക്കുകയും ചെയ്യുന്ന ആശുപത്രികളുമുണ്ട്. ഇത്രയും കാലം ആശുപത്രികളുടെ ഇത്തരം പകല്‍കൊള്ളകള്‍ ഒന്നും പറയാതെ കണ്ടുനില്‍ക്കേണ്ടി വന്ന നഴ്സുമാര്‍ ഇനി മുതല്‍ ഇത്തരം ചൂഷണങ്ങള്‍ ലോകത്തെ അറിയിക്കുമെന്ന് ഇന്ത്യന്‍ നഴ്സ്സ് അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രജിത് കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദിക്കാന്‍ പോലും കഴിയാതിരുന്ന നഴ്സുമാര്‍ക്ക് ഇതുവരെ ഇത്തരം ചൂഷണങ്ങളെ തുറന്ന് എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇനി മുതല്‍ സംഘടനാതലത്തില്‍ തന്നെ ആശുപത്രികളിലെ ചൂഷണത്തെ തങ്ങള്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോണെടുത്ത് പഠിക്കാന്‍ മാത്രം ആകര്‍ഷകമായ തൊഴില്‍മേഖലയല്ല ഇന്ത്യയില്‍ നഴ്സിങ്. എങ്കിലും വിദേശത്തെ തൊഴില്‍സാധ്യത സ്വപ്നം കണ്ടാണ് പലരും ഈരംഗത്തേക്ക് കടന്നുവരുന്നത്. പ്രവേശനപരീക്ഷ പാസായി നാലുവര്‍ഷം ബി.എസ്.സി നഴ്സിങ് പഠിച്ചവരും ആറുമാസത്തെ ഡിപ്ളോമ കോഴ്സ് പഠിച്ചവരെ പോലും ആശുപത്രി മാനേജ്‌മന്റ്‌ ഒട്ടകണ്ണ്‍ കൊണ്ടാണ് കാണുന്നത്. കേരളത്തില്‍ ഏറ്റവും തുച്ഛവേതനം പറ്റുന്ന നഴ്സുമാര്‍ എങ്ങനെ അവരുടെ കുടുംബം പുലര്‍ത്തുവാന്‍ കഴിയും . നഴ്സുമാരുടെ ജോലിയും അവകാശവും കൃത്യമായി നിഷ്കര്‍ഷിക്കുന്ന നഴ്സസ് പ്രാക്ടീസസ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും പ്രജിത് പറഞ്ഞു.

90 ശതമാനം വനിതകള്‍ തൊഴിലെടുക്കുന്ന മേഖലയായതാണ് നഴ്സിങ് ഏറ്റവും കൂടുതല്‍ അവകാശനിഷേധം നിലനില്‍ക്കുന്ന തൊഴില്‍രംഗമായി മാറിയത്. നഴ്സുമാരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചനകളാണ് കോര്‍പറേറ്റ് ആശുപത്രികള്‍ നടത്തുന്നത്. ചൂഷണങ്ങള്‍ തടയാന്‍ താന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പോലും ചിലര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കെ ഹരജിക്കാരനായ തന്‍െറ പോലും സമ്മതമില്ലാതെ അഭിഭാഷകനെ സ്വാധീനിച്ച ചിലര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. ഹരജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാതായെന്നും കേസുമായി മുന്നോട്ടുപോയാല്‍ പിഴയിടുമെന്നുമാണ് അഭിഭാഷകനായ സരില്‍ പണിക്കര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും പ്രജിത് പറഞ്ഞു. എന്നാല്‍, കോര്‍പറേറ്റ് ആശുപത്രികളുടെ സ്വധീനത്തിന്‍റ ഫലമായാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമിറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും ഇനി സ്വകാര്യ സമിതി അന്വേഷിക്കണമെന്നും ആശുപത്രി മാനേജ്മെന്‍റുകളുടെ സംഘടനയും ഐ.എം.എ.യും ആവശ്യപ്പെടുന്നത് ഇത്തരമൊരു അട്ടിമറിക്കാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ശമ്പളത്തില്‍ ആയിരം രൂപ കുറച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ തങ്ങള്‍ക്ക് സ്വീകാര്യമാണ്. പല ആശുപത്രികളുടെയും ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് തങ്ങളുടെ ( I.M.A) യുടെ നേതാക്കള്‍ ഉള്ളതുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ബലരാമന്‍ കമ്മിറ്റിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

നഴ്സസ് ദിനമായ ഈമാസം 12ന് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും കേരളത്തിലെ മെട്രോകളിലും നൂറുകണക്കിന് നഴ്സുമാര്‍ പങ്കെടുക്കുന്ന കാന്‍ഡില്‍ മാര്‍ച്ച് നടത്തുമെന്നും പ്രജിത് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.