1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2012

രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം പ്രതിഭാ പാട്ടീലിന് കഴിയുവാന്‍ പ്രതിരോധ മന്ത്രാലയം പൂനെയില്‍ അനുവദിച്ച വസതി അവര്‍ വേണ്ടെന്നുവച്ചു. വസതിയെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് അവര്‍ ഈ തീരുമാനമെടുത്തത്. രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പൂനെയിലെ വസതിക്കെതിരെ വിമുക്ത ഭടന്മാരുടെ സംഘടനയാണ് രംഗത്തുവന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ ഭൂമിയില്‍ നിയമം ലംഘിച്ചാണെന്നും അത് പണിയുന്നതെന്ന് അവര്‍ ആരോപിക്കുന്നു. വിരമിച്ച സൈനികര്‍ക്കും സൈനികരുടെ വിധവകള്‍ക്കും വേണ്ടിയുള്ള ഭൂമിയാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൂനെയിലെ ഖദ്കി കന്റോണ്‍മെന്റില്‍ 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് പ്രതിഭാ പാട്ടീലിനായി പണിയുന്നത്. വിരമിച്ച രാഷ്ട്രപതിമാര്‍ക്ക് ഡല്‍ഹിക്ക് പുറത്ത് പുതിയ വസതി പണിയുന്നത് കീഴ്വഴക്കമല്ലെന്നും വിമര്‍ശനങ്ങളുണ്ട്. ഒന്നുകില്‍ അവര്‍ക്ക് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ചെലവിലുള്ള താമസസ്ഥലത്ത് തങ്ങാം, അല്ലെങ്കില്‍ അവരുടെ സംസ്ഥാനങ്ങളില്‍ പോയി താമസിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.