1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

സോജി.ടി.മാത്യു

ലണ്ടണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുകെ ഘടകത്തിന്റെ കീഴിലുള്ള ലണ്ടന്‍ റീജിയന്റെ കീഴില്‍ നിലവിലുള്ള ഈസ്റ്റ് ലണ്ടന്‍, വെംബ്ലി, സട്ടന്‍ എന്നിവ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ യൂണിറ്റ് രൂപീകരിച്ചു കൊണ്ട് റെജിസ്ട്രേഷനും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തപ്പെടുന്നു.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ യൂണിറ്റ് കണ്‍വെന്‍ഷനും ഏപ്രില്‍ മാസത്തില്‍ ലണ്ടന്‍ റീജിയന്‍ സമ്പൂര്‍ണ പ്രവര്‍ത്തക കണ്‍വെന്‍ഷനും, വെബ്സൈറ്റ് ഉല്‍ഘാടനവും നടത്തപ്പെടുന്നതാണെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തി പുതിയ ഡാം നിര്‍മിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി പ്രധാനമന്ത്രിക്ക്‌ നല്‍കാന്‍ 1001 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയുടെ ഒപ്പ്‌ ശേഖരണം ഏകദേശം പൂര്‍ത്തിയായി വരുന്നുവെന്നും, സാംസ്കാരിക രംഗത്തെ അതികായകനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി മുഖം നോക്കാതെ നാവും തൂലികയും ചലിപ്പിച്ച വ്യക്തിത്വത്തിന് ഉടമയുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജണല്‍ ഭാരവാഹികളുടെ അനുശോചനം രേഖപ്പെടുത്തുന്നതായും വൈസ്‌ പ്രസിഡണ്ട് റജി വട്ടംപാറയില്‍, ജനറല്‍ സെക്രട്ടറി എബി പൊന്നാംകുഴി എന്നിവര്‍ അറിയിച്ചു.

വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന യൂണിറ്റ് പ്രവര്‍ത്തക സമ്മേളനങ്ങളില്‍ ദേശീയ റീജണല്‍ നേതാക്കന്മാര്‍ പങ്കെടുക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കിംഗ്സ്റ്റണ്‍ & ടോള്‍വര്‍ത്ത് യൂണിറ്റ്
സോജി.ടി.മാത്യു: 07939342568

ഈസ്റ്റ്‌ ലണ്ടന്‍ യൂണിറ്റ്
റജി വട്ടാംപാറയില്‍: 07951372800
സജി ഉതുപ്പ്‌: 07886529860

സട്ടന്‍ യൂണിറ്റ്
ജിജോ അരയത്ത്: 07438356316
ഷാജി മാത്യു: 07949080671

ക്രോയിഡോണ്‍ യൂണിറ്റ്
സോജി.ടി.മാത്യു: 07939342568
സൈമി വാണിയപുരയ്ക്കല്‍: 07919077503

ഈസ്റ്റ്‌ഹാം യൂണിറ്റ്
റജി വട്ടാംപാറയില്‍: 07951372800
ഷൈന്‍ വാട്സണ്‍: 07427221501

വാള്‍ത്തംസ്റ്റോം യൂണിറ്റ്
ജോസ്‌ ചെങ്ങളം: 07877976071
തോമസ്‌ ജോസഫ്‌ വെടികാട്: 07915619011

വാട്ട്ഫോര്‍ഡ്‌ യൂണിറ്റ്
സജി പത്തനാപുരം: 07888713304

വെംബ്ലി യൂണിറ്റ്
ജിജോ തോമസ്‌ മുക്കാട്ടില്‍: 07466505318

വോക്കിംഗ് & ഗില്‍ഫോര്‍ഡ്‌ യൂണിറ്റ്
ടോമിച്ചന്‍ കൊഴുവനാല്‍: 07828704378
കെ.എ ജോസഫ്‌: 07846747602

കെന്റ് യൂണിറ്റ്
എബി പൊന്നാംകുഴി: 07837100909

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.