1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

ഗള്‍ഫ് രാജ്യങ്ങളിലേതടക്കമുള്ള പ്രവാസി മലയാളികളെ സംസ്ഥാനത്തെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുന്നതിന് പ്രവാസി വികസന ബോണ്ടിലൂടെ നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പി. ഉബൈദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആലോചിച്ചിരുന്ന കേരള എയര്‍ലൈന്‍സ് എന്ന വിമാന സര്‍വീസ് സജീവ പരിഗണനയിലാണ്. ഗള്‍ഫ് മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഒരുക്കുന്ന തരത്തില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നിര്‍ദേശം എമര്‍ജിങ് കേരളയിലുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ഒരു കോട്ടവും തട്ടാതിരുന്നത് ഗള്‍ഫില്‍നിന്നുള്ള സാമ്പത്തിക സോത്രസസ്സ് അതേപടി തുടര്‍ന്നതിനാലാണ്. പ്രതിവര്‍ഷം ഏകദേശം 50,000 കോടി രൂപ പ്രവാസികളില്‍നിന്ന് കേരളത്തിലെത്തുന്നു. സി.ഡി.എസിന്റെ പഠനമനസുരിച്ച് 22 ലക്ഷം മലയാളികള്‍ വിദേശത്തും പത്ത് ലക്ഷം മലയാളികള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.