1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞു. യു.പി.എ. സ്ഥാനാര്‍ഥിയായി ധനമന്ത്രി പ്രണബ് മുഖര്‍ജി മത്സരരംഗത്തിറങ്ങുമ്പോള്‍ മുന്‍ലോക്‌സഭാസ്​പീക്കര്‍ പി.എ. സങ്മ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ പിന്തുണയോടെ അദ്ദേഹത്തെ നേരിടും. എന്നാല്‍ പിന്തുണക്കണക്കില്‍ പ്രണബ് മുഖര്‍ജി ബഹുദൂരം മുന്നിലാണ്. 11 ലക്ഷത്തോളം വോട്ടുള്ളതില്‍ 6.29 ലക്ഷം വോട്ട് അദ്ദേഹം ഉറപ്പാക്കിക്കഴിഞ്ഞു. 5,49,442 വോട്ടാണ് ജയിക്കാന്‍ വേണ്ടത്.

അതേസമയം സങ്മയ്ക്ക് 3.1 ലക്ഷം വോട്ട് മാത്രമേ ഇതിനകം ഉറപ്പാക്കാനായിട്ടുള്ളൂ. അപ്രതീക്ഷിത കോണുകളില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പിന്തുണക്കാര്യത്തില്‍ പ്രതിപക്ഷസഖ്യമായ എന്‍.ഡി.എ.യിലെയും ഇടതുപക്ഷത്തെയും ഭിന്നത മറനീക്കി പുറത്തുവന്നു. ഇടതുപക്ഷത്തെ സി.പി.എമ്മും ഫോര്‍വേഡ് ബ്ലോക്കും എന്‍.ഡി.എ.യിലെ ജനതാദള്‍-യുണൈറ്റഡും പ്രണബിന് പിന്തുണ പ്രഖ്യാപിച്ചത് യു.പി.എ. ക്യാമ്പില്‍ ആവേശമുയര്‍ത്തി. എന്‍.ഡി.എ. സഖ്യാംഗമായ ശിവസേനയും പ്രണബിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയും അദ്ദേഹത്തിന് തന്നെ.

എന്‍.ഡി.എ.യ്ക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനായില്ലെങ്കിലും പി.എ. സങ്മയ്ക്ക് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു. എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍ കക്ഷികളുടെ പിന്തുണയും സങ്മയ്ക്കുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടു മാത്രമാണ് ഇനി അറിയാനുള്ളത്. ജൂലായ് 19-നാണ് 13-ാം രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.