1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011

ലണ്ടന്‍: വെയ്സ്റ്റ് ബിന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ബിന്‍ എടുത്തുമാറ്റുമെന്ന് കൗണ്‍സിലിന്റെ ഭീഷണി. ബോള്‍ട്ടന്‍ കൗണ്‍സിലാണ് ഈ മുന്നറിയിപ്പ് നല്‍കയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, ഫുഡ് ട്രെ, എന്നിവ ഗ്രീന്‍ ബിന്നുകളില്‍ ഒന്നിലധികം തവണ നിക്ഷേപിച്ചാല്‍ ബിന്‍ എടുത്തുമാറ്റുമെന്നാണ് കൗണ്‍ലിന്റെ ഭീഷണി.

വെയ്സ്റ്റ് നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന അശ്രദ്ധ കാരണം തെറ്റുകാരാവുന്നവര്‍ക്ക് പുതിയ ബിന്‍ ലഭിക്കുവാന്‍ വകുപ്പുകളില്ലാത്തതിനാല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിനെതിരെ കൗണ്‍സിലിലെ അംഗം തന്നെ രംഗത്തുവന്നിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് കൗണ്‍സിലറായ പോള്‍ ബ്രിയര്‍ലെയാണ് കൗണ്‍സിലിന്റെ പുതിയ തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയത്. സ്റ്റാലിനിസ്റ്റ് പോളിസി എന്നാണ് ഈ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഈ നടപടി അപഹാസ്യമാണെന്നും, ജനങ്ങള്‍ക്ക് ഇത്തരം വെയ്സ്റ്റുകള്‍ റീസൈക്കിള്‍ ചെയ്യാതെ ഉപയോഗിക്കാനാവില്ലെന്നും ഡപ്യൂട്ടി ലിബറല്‍ ഡെമോക്രാറ്റ് ലീഡര്‍ കൗണ്‍സില്‍ ഡേവിഡ് വിന്‍കിന്‍സണ്‍ പറഞ്ഞു. എന്നാല്‍ അവസാന നീക്കം എന്ന നിലയില്‍ തങ്ങള്‍ക്ക് ബിന്‍ എടുത്തുമാറ്റുകയല്ലാതെ വേറൊന്നും ചെയ്യാനാവില്ലെന്നാണ് കൗണ്‍സില്‍ വക്താവ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.