1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല് സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗമാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില് രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്ക്കും പാര്ട്ടി താക്കീത് നല്കുന്നത്.

ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്ത്തകര്ക്ക് നേരെയുണ്ടായ ആക്രമണത്തില് പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം.

ഒഞ്ചിയത്തേത് ധൈര്യവും തന്റേടവുമുള്ള പാര്ട്ടിയാണെന്ന് ടി പി മനസിലാക്കണം. ഒരിഞ്ചുപോലും ഒഞ്ചിയത്ത് പാര്ട്ടി പിന്നോട്ടുപോകില്ല. ഒഞ്ചിയത്തെ തെമ്മാടിക്കൂട്ടത്തിന്റെ പേക്കൂത്തുകള് അവസാനിപ്പിക്കും. ഇക്കാര്യം പ്രവര്ത്തകര്ക്ക് ഉറപ്പു നല്കുന്നു. ചോറ്റുപട്ടികള് പിന്തിരിഞ്ഞോടുകതന്നെ ചെയ്യുമെന്നും വി പി ഗോപാലകൃഷ്ണന് പ്രസംഗത്തില് പറയുന്നു.

ടി പി വധക്കേസ് പ്രതികളായ ഒഞ്ചിയം ലോക്കല് കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്, ഏരിയാ കമ്മറ്റിയംഗം കെ കെ കൃഷ്ണന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസംഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.