1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

എറണാകുളം-കോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു വെച്ച സംഭവത്തില്‍ അന്വേഷണം എറണാകുളം വെളിയനാട് സ്വദേശി സന്തോഷിലേക്ക്. അറസ്റ്റിലായ സെന്തില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഒളിവില്‍ പോയ സന്തോഷിനായി പോലീസ് അന്വേഷണം ശക്തമാക്കി.

എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനം നല്‍കുന്നതുമായി ബന്ധമുള്ള നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. സെന്തില്‍കുമാറിനെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഷൊര്‍ണൂരിനടത്തു നിന്നാണ് സെന്തില്‍ പോലീസ് പിടിയിലായത്. റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു വെക്കാന്‍ സുഹൃത്തായ സന്തോഷ് സഹായിച്ചെന്ന് ചോദ്യം ചെയ്യലില്‍ സെന്തില്‍ പോലീസിന് മൊഴി നല്‍കി. ബോംബ് വെച്ചത് രാത്രി 12.30ന് ബൈക്കിലെത്തിയാണെന്നും ഇയാള്‍ മൊഴി നല്‍കി. സെന്തിലിനെ വെള്ളൂരിലെ റെയില്‍വേ ട്രാക്കിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കെസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവറാണ് സെന്തില്‍. ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

എടക്കാട്ടുവയല്‍ സ്വദേശിയും െ്രെഡവറുമായ തോമസിനോടുള്ള വ്യക്തിവൈരം തീര്‍ക്കാനാണ് സെന്തില്‍ ബോംബ് വെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.