1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

കോഴിക്കോട്‌ പുല്ലൂരാന്‍പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോടഞ്ചേരി സ്വദേശി പാലത്തൊടി ഗോപാലാണ്‌(75)‍മരിച്ചത്‌. പുത്തന്‍പുരയില്‍ വര്‍ക്കി, തുണ്ടത്തില്‍ ബിജുവിന്റെ മൂന്നര വയസുകാരനായ മകന്‍ എന്നിവരാണ്‌ മരിച്ച മറ്റു രണ്ടു പേര്‍.

അപ്രതീക്ഷിത പേമാരി കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരെയാണ് വലച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ഇരിട്ടി ടൌണ്‍ പരിപൂര്‍ണമായി വെള്ളത്തിലായി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇരിട്ടി സന്ദര്‍ശിക്കുന്നുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.