ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള ബഹുമാനപ്പെട്ട കുര്യാക്കോസ് പുന്നോലില്‍ അച്ചനും ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളവും നയിക്കുന്ന ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ ബ്രോഡ്‌സ്റ്റയര്‍സിലും ആഷ്ഫോര്‍ഡിലും നടന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ വാരത്തിലെ ദിനങ്ങളില്‍ നടത്തപ്പെടുന്ന ഈ ധ്യാനങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ധ്യാനത്തിന്റെ വിശദ വിവരങ്ങള്‍ ഇപ്രകാരമായിരിക്കും.
ഏപ്രില്‍ മാസം രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കും ബ്രോഡ്സ്റയേര്‍സിലെ ധ്യാന സമയം. പരിശുദ്ധ കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതാണു. ധ്യാനം നടക്കുന്നത് : Our Lady Star of the Sea, Broadstairs Road, Broadstairs, Kent, CT10 2AP കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് – 07862240409, ബെറ്റി – 07877514648
ആഷ്ഫോര്‍ഡില്‍ ഏപ്രില്‍ 3, 4, 5 തീയതികളില്‍ ആയിരിക്കും ധ്യാനം നടക്കുക. 3, 4 (ചൊവ്വ, ബുധന്‍) തീയതികളില്‍ സെന്റ് സൈമണ്‍സ് പള്ളിയില്‍ വച്ചും (St Simon Stock Church, Brookfield Road, TN23 4EU) അഞ്ചാം തീയതി (പെസഹാ വ്യാഴം) The Norton Knatchbull School Hall (Hythe Road, Ashford, TN24 0QJ) വച്ചുമായിരിക്കും ധ്യാനം നടക്കുക. ചൊവ്വാഴ്ചത്തെ ധ്യാന സമയം രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറുമണി വരെയും ബുധനാഴ്ച, രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുമായിരിക്കും. അഞ്ചാം തീയതി രാവിലെ പത്തു മണിക്കു തുടങ്ങുന്ന ധ്യാനം ആറു മണിക്കു പെസഹാ തിരുകര്‍മ്മങ്ങളൊടുകൂടി അവസാനിക്കും. വിശുദ്ധ കുര്‍ബാനയും കാലുകഴുകല്‍ ശുശ്രൂഷയും വൈകുന്നേരം നാലു മണിക്കു ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി കോട്ടക്കല്‍– 07577577545, ജോമി – 07983462629, Beena – 07515126142











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല