ബാസില്‍ഡണ്‍: പ്രശസ്ത തിരുവചന പ്രഘോഷകനും ബര്‍മ്മിങ്ങാം സീറോ മലബാര്‍ അതിരൂപത ചാപ്ലിന്നും, യുകെയുടെ അനുഗ്രഹീത ആല്മീയ ശുശ്രൂക്ഷകനുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 17, 18,19 തീയതികളില്‍ ബാസില്‍ഡണില്‍ വെച്ച് നടത്തപ്പെടുന്നു. ധ്യാനാവസരത്തില്‍ പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞു നിന്ന് ഈ ത്രിദിന വചനോല്‍സവം വന്‍വിജയം ആവുന്നതിനു വിവിധ കേന്ദ്രങ്ങളില്‍ ജപമാലയും പ്രത്യേക പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു വരുന്നു.
വന്‍ വിശ്വാസി സമൂഹത്തെ വരവേല്‍ക്കാനും സൌകര്യങ്ങള്‍ തയ്യാറാക്കാനും ബാസില്‍ഡണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി കമ്മിറ്റി അറിയിച്ചു. മാനസ്സികമായും, ആത്മീയമായും നവീകരണം പ്രാപിച്ചു, കുടുംബ അന്തരീക്ഷത്തില്‍ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, അഭിഷേകാഗ്നിയിലൂടെ സ്വന്തമാക്കുവാന്‍ ഈ ത്രിദിന വചന ശുശ്രുക്ഷ അനുഗ്രഹപ്രധമാകും.
തിരു വചനം ശ്രവിച്ചു, നവീകരണത്തിലൂടെ സമാധാനവും സ്നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി നിറയുന്നതിനും, നാം നേടിയിട്ടുള്ള എല്ലാ ക്രുപകള്‍ക്കും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിന്നും സോജി അച്ചന്‍ നയിക്കുന്ന ഈ ത്രിദിന കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്ത്യം പങ്കുചേര്‍ന്നു ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും ശാന്തിയും പ്രാപിക്കുന്നതിന്നും പാരീഷ് കൌണ്‍സിലിനുവേണ്ടി ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിന്നും കുമ്പസാരത്തിന്നും സൗകര്യം ഉണ്ടായിരിക്കും. യാത്രാ പ്രശ്നം നേരിടുന്ന ധ്യാനാര്‍ഥികല്‍ മുന്‍കൂട്ടി അറിയിച്ചാല്‍ താമസസൌകര്യം ഒരുക്കുന്നതാണ്.
ധ്യാനസമയം:
ഫെബ. 17 വെള്ളി – രാവിലെ 10 .00 മണിമുതല്‍ വൈകുന്നേരം 7 .30 വരെ
ഫെബ. 18 ശനി – രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ 4 .30 വരെ
ഫെബ. 20 ഞായര്‍ – ഉച്ചക്ക് 1 .00 തുടങ്ങി രാത്രി 10 .00 വരെ
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍ – 07400847090
ബെന്നി ജോസപ്പ് ഗോപുരന്‍ – 07854885433
ധ്യാന വേദി:സെന്റ് ബാസില്‍ ദി ഗ്രേറ്റ് റോമന്‍ കാത്തോലിക് ചര്‍ച്ച്. ലുന്‍സീസ് റോഡ്, ബാസില്‍ഡണ്‍, SS14 1SD











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല