1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പാട്യം സ്വദേശി ടി.കെ. രജീഷുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദം നുണയാണെന്ന് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാകമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനുവേണ്ടി കൊലപാതകം നടത്തിയും അക്രമം നടത്തിയും പാര്‍ട്ടി നേതാക്കളുടെ തണലില്‍ കഴിയുന്നയാളാണ് ടി.കെ. രജീഷ്. ഏറെക്കാലം കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളെന്ന നിലയില്‍ തനിക്ക് നാളിതുവരെയായി രജീഷിനെ അറിയില്ലെന്നായിരുന്നു പിണറായി പറഞ്ഞത്.

എന്നാല്‍, സി.പി.എമ്മിന്റെ സ്വന്തം അഭിഭാഷകനെന്ന് അറിയപ്പെടുന്ന അഡ്വ. കെ. അജിത്ത് കുമാറാണ് ടി.കെ. രജീഷിനുവേണ്ടി തിങ്കളാഴ്ച വടകര കോടതിയില്‍ ഹാജരായത്. സി.പി.എമ്മിന്റെ ബ്ലോക് പഞ്ചായത്ത് മെംബറായിരുന്ന ഇദ്ദേഹം ഫസല്‍വധക്കേസില്‍ ആരോപണ വിധേയനായ സി.പി.എം നേതാവ് കാരായി രാജന്‍ പ്രസിഡന്റായ കതിരൂര്‍ സര്‍വീസ് സഹ.ബാങ്കിന്റെ ലീഗല്‍ അഡ്വൈസറാണ്. ലോയേഴ്സ് യൂനിയന്‍ നേതാവുകൂടിയായ ഇയാള്‍ രജീഷിന്റെ അഭിഭാഷകനായതിലൂടെ രജീഷും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വെളിച്ചത്തുവന്നിരിക്കയാണ്. രജീഷ് പിടിയിലായതോടെ സി.പി.എം നേതൃത്വത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കയാണെന്നും റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.