1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

സാബു ചുണ്ടക്കാട്ടില്‍

ബാന്‍ബറി: ബാന്‍ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജപമാല തിരുനാള്‍ ഇന്ന്, ഒക്ടോബര്‍ 29ന് നടക്കും. സെന്റ് ജോണ്‍സ് പള്ളിയില്‍ വൈകുന്നേരം 5.30ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാവും ഗ്ലാസ്‌കോ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ.ജോയി ചെറാടിയില്‍ മുഖ്യകാര്‍മ്മികനാകും.

ദിവ്യബലിയെതുടര്‍ന്ന് ജപമാല പ്രദക്ഷിണവും പ്രസുദേന്തി വ്യാഴാഴ്ചയും നടക്കും. തുടര്‍ന്ന് ഡുപീസ് സെന്ററില്‍ നേര്‍ച്ചസദ്യ. കഴിഞ്ഞ പത്ത് ദിവസം വിവിധ ഭവനങ്ങളിലായി നടന്ന ജപമാല സമര്‍പ്പണത്തിന്റെ സമാപനമാണ് തിരുനാള്‍ ആയി കൊണ്ടാടുന്നത്. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.