യു കെ മലയാളികള്‍ക്കിടയില്‍ ആളാവാനും തങ്ങളുടെ പണക്കൊഴുപ്പ് കാണിക്കുവാനും വേണ്ടി ചിലര്‍ നടത്തുന്ന അവാര്‍ഡ് പ്രഹസനം ഇന്ന് മാഞ്ചസ്ട്ടറില്‍ നടക്കും.പാരയും മറു പാരയുമായി നടക്കുന്ന യു കെയിലെ ചില മാധ്യമ കുബുധികളെ കൂട്ടു ചേര്‍ത്ത് നടത്തുന്ന പൊറോട്ടു നാടകത്തില്‍ നല്‍കപ്പെടുന്നവയില്‍ ഭൂരിപക്ഷവും പേരിനു മാത്രം നല്‍കുന്നവയോ സ്പോണ്‍സേര്‍ഡ് അവാര്‍ഡുകളോ ആണ് . ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിനെ ഈ അവാര്‍ഡ് ചടങ്ങില്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.എന്നാല്‍ സത്യം മനസിലായതോടെ റോഷി ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണ് എന്‍ ആര്‍ ഐ മലയാളിക്ക് ലഭിക്കുന്ന സൂചന.അഞ്ചില്‍ താഴെ കുടുംബക്കാര്‍ മാത്രം അംഗങ്ങള്‍ ആയുള്ള പ്രവാസി മലയാളി സംഘടനയുടെ പേരിലാണ് ഈ അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല