ഞായറാഴ്ച ബിഹാറില്‍ ഷേര്‍ഗാട്ടി ഗ്രാമത്തിലെ വീട്ടില്‍ ജന്മദിനാഘോഷത്തിനു പകരം നടന്നത് മരണാന്തര ചടങ്ങുകളാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മാരകമായ പീഡനത്തെ തുടര്‍ന്ന് മരിച്ച സത്‌നാം സിംഗിന്റെ ഇരുപത്തിമൂന്നാം പിറന്നാളായിരുന്നു ഇന്നലെ. ഇതിനെ തുടര്‍ന്ന് സത്‌നാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ജന്ദര്‍മന്ദറില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥനയും പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുകയും ചെയ്തു.
സത്‌നാമിന്റെ ഇരുപത്തിമൂന്നാം ജന്‍മദിനത്തില്‍ തന്നെ മരണാനന്തര ചടങ്ങ് നടത്തേണ്ടി വന്നത് ഏറെ വേദാനജനകമായിരുന്നു. ഷേര്‍ഗാട്ടിയിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു സത്‌നാം സിംഗ്. അവിടെ പന്ത്രണ്ടാം ദിനം മരണാനന്തര ചടങ്ങുകള്‍ പതിവാണ്.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ജന്ദര്‍മന്ദറില്‍ സഹോദരന്‍ പവന്‍ കിഷോറും സത്‌നാമിന്റെ സഹപാഠികളും ചേര്‍ന്ന് ചടങ്ങ് സംഘടിപ്പിച്ചത്. സത്‌നാമിന്റെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. സത്‌നാമിന് നീതി ലഭിച്ചില്ലെന്നും കൊല ചെയ്‌തവരെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പവന്‍ കിഷോര്‍ പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല