മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്നം സിംഗ് മരിച്ചത് മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റതിനെത്തുടർന്നുള്ള ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വെളിവായി. കഴുത്തിൽ കൈകൊണ്ട് കുത്തിപ്പിടിച്ചതിന്റെ പാടുകളുണ്ട്. മുതുകത്ത് വലിയ കന്പുകൊണ്ട് മർദ്ദിച്ചതിന്റെ രണ്ട് അടയാളങ്ങളുണ്ട്. മൃതദേഹത്തിൽ എഴുപതോളം പാടുകളാണുള്ളത്. മുഖത്തും താടിയെല്ലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൈകൊണ്ട് അടിച്ച പാടുകള്‍ക്ക് പുറമെ ഇലക്ട്രിക് വയറോ ഉരുളൻ വടിയോ ഉപയോഗിച്ച് അടിച്ച പാടുകളുമുണ്ട്. നീലിച്ചതും രക്തം കട്ടപിടിച്ചതും കറുത്തതുമായ പാടുകളാണ് ശരീരത്തിലേറെയും. വള്ളിക്കാവ്‌മാതാ അമുതാനന്ദമയീ മഠത്തില്‍ അതിക്രമം കാട്ടിയ സത്നം സിംഗിനെ വെള്ളിയാഴ്‌ച മഠത്തില്‍ നിന്ന് പോലീസ് കസ്‌റ്റഡിയില്‍ എടുത്തതാണ്. ശനിയാഴ്‌ച വൈകിട്ടാണ് ഇയാള്‍ മരണമടഞ്ഞത്………………
മതപരമായ ആചാരത്തിന്റെ ഭാഗമായുള്ള താടിയും മുടിയും ബലാത്കാരമായി മുറിക്കാൻ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ശ്രമിച്ചതാണ് സിംഗ് പ്രകോപിതനാകാൻ കാരണം. മുടിവെട്ടുന്നത് തടയാൻ ശ്രമിച്ച സിംഗിനെ വാർഡർമാരുടെയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നു. അവശനായ ഇയാൾ അഞ്ചുമണിയോടെ വെള്ളം ചോദിച്ചെങ്കിലും നൽകിയില്ല. ഇഴഞ്ഞുപോയി വെള്ളം കുടിക്കാൻ ശ്രമിച്ച സിംഗിനെ എട്ടരയോടെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ നിന്നാണ് െപാലീസിനെ വിവരം അറിയിച്ചത്.
പേരൂർക്കട ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നുവെന്നും എ.ഡി.എമ്മിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പേരൂര്‍ക്കടമാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സ്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 20 ഓളം പേരില്‍ നിന്ന് എ.ഡി.എം പി.കെ. ഗിരിജ മൊഴിയെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള പ്രത്യേക മെഡിക്കൽ ബോർഡാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് നാട്ടിലേക്കുകൊണ്ടു പോയി.പുലര്‍ച്ചെ 5.20നുള്ള വിമാനത്തില്‍ കൊല്‍ക്കത്ത വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
സത്നംസിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഐ.ജി ബി. സന്ധ്യ അന്വേഷണം തുടങ്ങി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഐ.ജിയെത്തന്നെ അന്വേഷണം ഏല്പിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു. സത്‌നംസിംഗിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിംഗ്, സഹോദരൻ ദീപ്കുമാർ സിംഗ്, ഹരീന്ദ്രകുമാറിന്റെ സഹോദരൻ റാംസിംഗ്, ബന്ധു വിമൽകിഷോർ എന്നിവരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ആവശ്യമെങ്കിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാർ സത്നം സിംഗിന്റെ ബന്ധുക്കളെ കണ്ടശേഷം പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല